മണ്ണാര്‍ക്കാട്: അഞ്ഞൂറു രൂപയുടെ കള്ളനോട്ടുപയോഗിച്ച് വ്യാപാരസ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനിടെ മധ്യവയസ്്കന്‍ അറസ്റ്റില്‍. കൊല്ലം പത്ത നാപുരം പാതിരിക്കല്‍ അബ്ദുള്‍ റഷീദ് (62) നെയാണ് നാട്ടുകല്‍ സി.ഐ.യുടെ നേ തൃത്വത്തിലാണ് അറസ്റ്റുചെയ്തത്. ഇന്നലെ രാവിലെ ആര്യമ്പാവില്‍വച്ചാണ് കേസി നാസ്പദമായ സംഭവം. കാറിലെത്തിയ അബ്ദുള്‍ റഷീദ് നാട്ടുകല്‍ പാലോട് മണലി ത്തൊടി വീട്ടില്‍ മുഹമ്മദ് മുസ്്തഫയുടെ കടയില്‍നിന്നും 175 രൂപയുടെ ഷേവിങ് സെറ്റ് വാങ്ങുകയും കൈവശമുണ്ടായിരുന്ന 500 രൂപയുടെ കള്ളനോട്ട് കടയുടമയ്ക്ക് നല്‍കുകയുമായിരുന്നു. കടക്കാരനില്‍നിന്നും ബാക്കിതുകയും കൈപ്പറ്റി. ഇതിനിടെ 500രൂപയുടെ നോട്ടില്‍ സംശയംതോന്നിയ കടയുടമ ഇദ്ദേഹത്തോട് നില്‍ക്കാന്‍ ആ വശ്യപ്പെട്ടതോടെ റഷീദ് പെട്ടെന്ന് ഓടിപ്പോയി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവെക്കുകയും പൊലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലിസ് കേസെടുത്തശേഷം മധ്യവയസ്‌കനെ കോടതിയില്‍ ഹാജരാക്കി. എസ്.ഐമാരായ രാംദാസ്, രാംകുമാര്‍, എ.എസ്.ഐ. മുഹമ്മദ് സനീഷ്, കമറുദ്ദീന്‍, കൃഷ്ണപ്രസാദ്, റമീസ്, സന്തോഷ് എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.
