മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നടക്കുന്ന ജില്ലാ കേരളോത്സവത്തില്‍ നാളെ സ്റ്റേജ് മത്സരങ്ങള്‍ നടക്കും. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വേദികളിലായാണ് മത്സരങ്ങള്‍ അരങ്ങേറുക. നാടോടി നൃത്തം, ഒപ്പന, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, കോല്‍ക്കളി, ദഫ് മുട്ട്, ലളിതഗാനം, കര്‍ണാടക സംഗീതം, ദേശഭക്തിഗാനം, നാടോടിപ്പാട്ട്, വള്ളംകളി പ്പാട്ട് എന്നിവയിലാണ് മത്സരങ്ങളുണ്ടാകുക. രചനാമത്സരങ്ങള്‍ കല്ലടി ഹയര്‍ സെക്കന്‍ ഡറി സ്‌കൂളില്‍ നടന്നു. ഇന്ന് കാര്‍ട്ടൂണ്‍, കളിമണ്‍ ശില്‍പനിര്‍മാണം, പ്രസംഗം, മെഹ ന്തി, ഫ്ളവര്‍ അറേഞ്ച്മെന്റ് ഉള്‍പ്പടെയുള്ളവയാണ് നടന്നത്. 13 ബ്ലോക്ക് പഞ്ചായത്തു കളിലേയും ഏഴ് നഗരസഭകളിലേയും 2000 ത്തിലധികം മത്സരാര്‍ഥികളാണ് പങ്കെടു ക്കുന്നത്.
