മണ്ണാര്‍ക്കാട് : നിരോധിത ലഹരിക്കെതിരെ നാടൊന്നാകെ ഇന്ന് നഗരത്തില്‍ കുടുംബ സ്‌നേഹമതില്‍ തീര്‍ത്തു. മൂന്നര കിലോമീറ്ററോളം വരുന്ന നഗരത്തില്‍ നെല്ലിപ്പുഴ മുത ല്‍ കുന്തിപ്പുഴ വരെ നീണ്ട പ്രതീകാത്മക മതിലില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവ രുമുള്‍പ്പടെ സമൂഹത്തിന്റെ നാനാതുകളില്‍ നിന്നുള്ള ആയിരങ്ങള്‍ അണിചേര്‍ന്നു. പിന്നീട് എല്ലാവരും ഒറ്റക്കെട്ടായി ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. നിരോധിത ലഹരിയുടെ വില്‍പനയും ഉപയോഗവും തടയുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച മൂവ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് നഗരസഭ, ട്രേഡ് യൂനിയനു കള്‍, വിവിധ സംഘടനകള്‍ സംയുക്തമായാണ് കുടുംബസ്‌നേഹമതില്‍ സംഘടിപ്പിച്ച ത്. സി.പി.എം. എരിയ സെക്രട്ടറി എന്‍.കെ നാരായണന്‍ കുട്ടി, കോണ്‍ഗ്രസ് നേതാക്കളാ യ പി.അഹമ്മദ് അഷറഫ്, പി.ആര്‍ സരേഷ്, വി.വി ഷൗക്കത്ത് അലി, മുസ്‌ലിം ലീഗ് നേതാക്കളായ സലാം മാസ്റ്റര്‍, ഹുസൈന്‍ കോളശ്ശേരി, നഗരസഭ കൗണ്‍സില്‍ അംഗങ്ങ ള്‍, സി.പി.ഐ. മണ്ഡലം സെക്രട്ടറി എ.കെ അബ്ദുല്‍ അസീസ്, ,ജില്ലാ അസി. സെക്രട്ടറി മണികണ്ഠന്‍ പൊറ്റശ്ശരി, ബി.ജെ.പി. നേതാക്കളായ ബി.മനോജ്, ബിജു നെല്ലമ്പാനി, എന്‍. സി.പി. (ബ്ലോക്ക് പ്രസിഡന്റ് സദക്കത്തുള്ള പടലത്ത്, പി.ഡി.പി. നേതാവ് സിദ്ധിക്ക് മച്ചി ങ്ങല്‍, ഐ.എന്‍.എല്‍. നേതാവ് കെ.വി അമീര്‍, വ്യാപാരി വ്യവസായി സംഘടനാ നേതാ ക്കളായ രമേഷ്പൂര്‍ണ്ണിമ, കാജാ ഹുഹൈസന്‍, കെ.എച്ച്.ആര്‍.എ. നേതാക്കളായ ഇ.എ നാസര്‍, എന്‍. ഫസല്‍, വിവിധ സമുദായ സംഘടനാനേതാക്കള്‍, സാമൂഹ്യ സംഘടനാനേ താക്കള്‍, മത നേതാക്കള്‍, ബില്‍ഡിംഗ് ഓണേഴ്‌സ് സംഘടനാ പ്രതിനിധികള്‍, ബസ് ഓപ്പ റേറ്റേഴ്‌സ് സംഘടനാനേതാക്കള്‍, യൂസ്ഡ് വെഹിക്കിള്‍ സംഘടനാനേതാക്കള്‍, ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ നേതാക്കള്‍, വിവിധ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പ്രതിരോധ മതിലില്‍ ആറായിരത്തോളം പേര്‍ പങ്കാളികളായി. നെല്ലിപ്പുഴ പരിസരത്ത് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മൂവ് ചെയര്‍മാന്‍ കെ.എ കമ്മാപ്പ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മൂവ് കണ്‍വീനര്‍ എം.പുരുഷോത്തമന്‍, ഭാരവാഹികളായ പഴേരി ഷെരീഫ് ഹാജി, ഫിറോസ് ബാബു, കൃഷ്ണദാസ് കൃപ, നഷീദ് പിലാക്കല്‍, കെ.ഇസ്മായില്‍, കെ.വി അബ്ദുറഹ്മാന്‍, ഷബീര്‍ അലി, സി. ഷൗക്കത്ത് അലി, പ്രശോഭ് കുന്നിയാരത്ത്, അബ്ദുല്‍ ഹാദി അറക്കല്‍, ബഷീര്‍ കുറുവണ്ണ, ഉമ്മര്‍ റീഗല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
