അലനല്ലൂര്‍ : ദിശ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ അനുസ്മരണം സംഘടിപ്പിച്ചു. മലയാള സാഹിത്യത്തിനും ചലച്ചിത്രലോകത്തി നും ധാരാളം സംഭാവനകള്‍ നല്കിയ മഹാപ്രതിഭയായിരുന്നു എം.ടിയെന്ന് യോഗം അനുസ്മരിച്ചു. അലനല്ലൂര്‍ ഗവ. ഹൈസ്കൂള്‍ റിട്ട അധ്യാപകന് ഉണ്ണികൃഷ്ണന് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ദിശ സാംസ്കാരിക കേന്ദ്രം സെക്രട്ടറി പി. അബ്ദുല്‍ കരിം അധ്യക്ഷനായി. പി.ശശിപാല്‍, പി.എം മധുമാസ്റ്റര്‍, പി.കെ രാധാകൃഷ്ണന്, ലൈബ്ര റി കൗണ്‍സില്‍ അംഗം ഭാസ്കരന്, മന്‍സൂര്‍ മാസ്റ്റര്‍, എം.പി ഉണ്ണികൃഷ്ണന്, എഴുത്തുകാരി പുഷ്പലത അലനല്ലൂര്‍, രാജാകൃഷ്ണന് തലാപ്പില്‍, മുജീബ് പാക്കത്ത്, പി.നജീബ്, കെ. ഹരിദാസന് എന്നിവര്‍ സംസാരിച്ചു.
