ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുന്നു

മണ്ണാര്‍ക്കാട് : തടസമില്ലാതെ വൈദ്യുതിവിതരണം നടത്താന്‍ നഗരത്തില്‍ സ്ഥാപിക്കു ന്ന പുതിയ കേബിള്‍ സംവിധാനത്തിന്റെ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍. മൂന്ന് ഫേ സുകള്‍ ഒന്നിപ്പിച്ചുള്ള എച്ച്.ടി. ഏരിയല്‍ ബഞ്ച് കേബിള്‍ വലിക്കല്‍ പൂര്‍ത്തിയായി. കേ ബിള്‍ ബന്ധിപ്പിക്കല്‍, എയര്‍ ബ്രേക്കര്‍ സ്വച്ചുകള്‍ സ്ഥാപിക്കല്‍, ട്രാന്‍സ്ഫോര്‍മറുകളി ലേക്ക് കേബിള്‍ ഘടിപ്പിക്കല്‍ തുടങ്ങിയ അനുബന്ധപ്രവൃത്തികളാണ് ഇനി ബാക്കി യുള്ളത്. ട്രാന്‍സ്ഫോര്‍മറുകളിലേക്ക് ഘടിപ്പിക്കുന്നതിനുള്ള കേബിള്‍ ബന്ധിപ്പിക്കല്‍ നടന്നുവരുന്നതായി കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു. തൃശ്ശൂരില്‍ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളാണ് ജോലികള്‍ നിര്‍വഹിക്കുന്നത്. നെല്ലിപ്പുഴയില്‍ നിന്നും കുന്തിപ്പുഴ വരെയാണ് എ.ബി കേബിള്‍ സംവിധാനം നടപ്പിലാക്കുന്നത്.

ദേശീയപാതയോരത്ത് കൂടെയും നടമാളിക റോഡ് വഴിയുമാണ് കേബിള്‍ സബ്സ്റ്റേഷ നിലേക്ക് എത്തിച്ചിട്ടുള്ളത്. നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെയുള്ള 43 ട്രാന്‍സ്ഫോര്‍മ റുകള്‍ എ.ബി. കേബിളിന് കീഴിലാണ് വരുന്നത്. ഈട്രാന്‍സ്ഫോര്‍മറുകളിലേക്കും ബ്ലോക്ക് പഞ്ചായത്ത്, കോടതിപ്പടി പരിസരങ്ങള്‍ ഉള്‍പ്പടെ അറുപതോളം ഭാഗത്താണ് കേബിള്‍ കൂട്ടിച്ചേര്‍ക്കേണ്ടി വരുന്നത്. സബ്സ്റ്റേഷനില്‍ നിന്നും നെല്ലിപ്പുഴ ജംങ്ഷന്‍ വരെയുള്ള പ്രവൃത്തികള്‍ ഇതിനകം കഴിഞ്ഞു. സബ്സ്റ്റേഷന് മുന്നില്‍, നെല്ലിപ്പുഴ ജംങ്ഷന്‍, കെ. ടി.എം. സ്‌കൂള്‍ പരിസരം, കോടതിപ്പടി എന്നിവടങ്ങളിലായി എ.ബി സ്വിച്ചുകളും സ്ഥാ പിക്കും. ഒക്ടോബര്‍ അവസാനത്തോടെ തുടങ്ങിയ പ്രവൃത്തികള്‍ അടുത്തമാസത്തോ ടെ പൂര്‍ത്തീകരിക്കാനാണ് ശ്രമം. ഇതിന് സമാന്തരമായി സബ് സ്റ്റേഷനില്‍ രണ്ട് കോടി യോളം രൂപ ചെലവില്‍ പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന ജോലികളും ത്വരിതഗതി യിലാണ്.

നഗരത്തിലെ വൈദ്യുതിപ്രതിസന്ധികള്‍ക്ക് പരിഹാരം കാണുകയാണ് എ.ബി. കേബി ള്‍ സ്ഥാപിക്കുന്നതിലൂടെ കെ.എസ്.ഇ.ബി. ലക്ഷ്യംവെയ്ക്കുന്നത്. ലൈനുകള്‍ക്ക് മുക ളില്‍ മരകൊമ്പുകളും മറ്റും വീഴുന്നതുമൂലമുള്ള വൈദ്യുതി തടസം ഒഴിവാക്കാനും വൈദ്യുതി ലൈനില്‍നിന്നുള്ള അപകടങ്ങളും കുറയ്ക്കാനും എ.ബി.സി. സംവിധാനം വഴി സാധിക്കും. കൂടാതെ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന താലൂക്ക് ആശുപത്രി, മിനി സിവില്‍ സ്റ്റേഷന്‍, പൊലിസ് സ്റ്റേഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലെല്ലാം വൈദ്യുതി തടസംമൂലമുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടും. കഴിഞ്ഞവേനല്‍ക്കാലത്ത് നഗരത്തില്‍ അനുഭവപ്പെട്ട രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ഇത്തവണ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗം കൂടിയാണ് പുതിയ പദ്ധതി. ഇത് കൂടാതെ 12 കിലോമീറ്ററോളം ദൂരത്തില്‍ കവേര്‍ഡ് കണ്ടക്ടറും സ്ഥാപിക്കുന്നുണ്ട്. ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതിക്കായി രണ്ട് കോടിയോളം രൂപയാണ് വൈദ്യുതിവകുപ്പ് ചിലവഴിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!