അഗളി: അട്ടപ്പാടിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അട്ടപ്പാടി സ്വദേശിനിയായ സംഗീതയുടെ പെണ്‍കുഞ്ഞി നെയാണ് ശനിയാഴ്ച ഉച്ചയോടെ ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റൊരു യുവതി തട്ടി ക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശിനി നിമ്യയെ പൊലിസ് കസ്റ്റഡിയിലെടുത്തു. കോട്ടത്തറ ആശുപത്രിയില്‍ വെച്ചാണ് കുഞ്ഞിനെ കാണാതായത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംഗീത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തൊട്ടടുത്ത ബെഡിലുണ്ടായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാ രിയായിരുന്നു നിമ്യ. പതിയെ സംഗീതയുമായി സൗഹൃദം സ്ഥാപിക്കുകയും എന്തെ ങ്കിലും ആവശ്യത്തിന് മുറിവിട്ട് പുറത്തുപോകണമെങ്കില്‍ താന്‍ കുഞ്ഞിനെ നോക്കി കോളാമെന്നും നിമ്യ പറഞ്ഞിരുന്നു. ഇത്തരത്തില്‍ സംഗീത ഭക്ഷണം വാങ്ങാനായി വാര്‍ഡില്‍ നിന്നും പുറത്തുപോയ തക്കംനോക്കിയാണ് നിമ്യ കുഞ്ഞുമായി കടന്നു കളഞ്ഞത്. തിരികെ മുറിയില്‍ എത്തിയപ്പോഴാണ് കുഞ്ഞിനേയും നിമ്യയേയും കാണതായതായി മനസിലാക്കിയത്. ഉടന്‍ തന്നെ പൊലിസില്‍ വിവരം അറിയിക്കുക യായിരുന്നു. തുടര്‍ന്ന് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. ഒടുവില്‍ ആനക്കല്‍ ഉന്നതിയില്‍ നിന്ന് കുഞ്ഞിനേയും നിമ്യയേയും പൊലിസ് കണ്ടെത്തി.കുഞ്ഞുമായി പൊലിസ് ആശുപത്രിയിലേക്ക് തിരിച്ചു. കൃത്യത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!