Day: April 29, 2023

നിര്യാതനായി

അലനല്ലൂര്‍: തിരുവിഴാംകുന്ന് മുറിയക്കണ്ണി പരേതനായ തയ്യില്‍ മുഹമ്മദിന്റെ മകന്‍ ഗുലാം അലി (66) നിര്യാതനായി.ഭാര്യ: സൈനബ.മക്കള്‍:ഷൈജു, ഫൗമിന, ഹസ്‌ന ഷെറിന്‍.മരുമക്കള്‍ : അഷ്റഫ്, കബീര്‍, നസീറ


ശുചിത്വം ശക്തമാക്കാന്‍ ശുചിത്വ സഭകള്‍:മാതൃകയായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്

മലമ്പുഴ : ശുചിത്വ മിഷന്റെ സഹകരണത്തോടെ മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ ശുചിത്വ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന തിനും ഊര്‍ജിതമാക്കുന്നതിനും ഗ്രാമപഞ്ചായത്തുകളെ ജൂണ്‍ അഞ്ചിനകം മാലിന്യ മുക്ത പഞ്ചായത്തുകളാക്കി മാറ്റുന്നതിനുമായി നടത്തിവരുന്ന ശുചിത്വസഭ മലമ്പുഴ പഞ്ചായത്തില്‍ നടന്നു. ഉദ്ദേശിച്ചതിലും വേഗത്തിലും ഊര്‍ജ്ജത്തിലുമാണ്…

അട്ടപ്പാടിയില്‍ തേങ്ങാ പൊതിക്കുന്ന യന്ത്രത്തില്‍ യുവാവിന്റെ കൈകുടുങ്ങി

അഗളി: അട്ടപ്പാടി ഭൂതിവഴിയില്‍ തേങ്ങ പൊതിക്കുന്നതിനിടെ യന്ത്രത്തില്‍ കൈ കുടുങ്ങിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടു ത്തി.മഞ്ചേരി വള്ളുവമ്പ്രം പുലിക്കത്ത് വീട്ടില്‍ അബ്ദുള്‍ റൗഫിന്റെ (38) കൈയാണ് തേങ്ങ പൊതിക്കുന്നതിനിടെ അബദ്ധത്തില്‍ യന്ത്രത്തില്‍ കുടുങ്ങിയത്.ശനിയാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. ഭൂതിവഴിയിലെ…

പുതുക്കോട് എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ച് വനിത കൂട്ടായ്മ

ആലത്തൂര്‍:പുതുക്കോട് ഗ്രാമപഞ്ചായത്തിന് കീഴില്‍ വനിതാ വ്യവസായ കേന്ദ്രത്തില്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ച് കുടുംബശ്രീ സി.ഡി.എസ് വനിതാ കൂട്ടായ്മ. കെ. നസീമ, സി. രഞ്ജിഷ, സി. പ്രീത, ബിന്ദു പരമേശ്വരന്‍, അഫ്‌സത്ത് എന്നിവ ര്‍ ചേര്‍ന്നാണ് ഗ്രാമദീപം എന്ന പേരില്‍…

ലാഭത്തിലോടി കെ.എസ്.ആര്‍.ടി.സി യാത്രാ ഫ്യുവല്‍സ്; ഒന്നര വര്‍ഷത്തിനിടെ 1,106 കോടി വിറ്റുവരവ്

2024 മാര്‍ച്ചിന് മുന്‍പ് 25 റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ കൂടി മണ്ണാര്‍ക്കാട്: ഇന്ധനവിതരണ മേഖലയില്‍ ചുവടുറപ്പിച്ച് കെ.എസ്.ആര്‍.ടി.സി യാത്രാ ഫ്യുവല്‍സ്.സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന യാത്രാ ഫ്യുവല്‍സ് ഔട്ട്‌ലെറ്റുകളിലെ ഇതുവരെയുള്ള വിറ്റുവരവ് 1,106 കോടി രൂപ. കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും ഇന്ധനം നല്‍കിയതിലൂടെയാണ്…


മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കും: മന്ത്രി എം.ബി രാജേഷ്

ചാലിശ്ശേരി : കുടുംബശ്രീ സ്ഥാപക ദിനമായ മെയ് 17 കുടുംബശ്രീ ദിനമായി ആച രിക്കുമെന്ന് തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ഒന്നാം കുടുംബശ്രീ ദിനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം…

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് മെയ് 1 വരെ ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യ തയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ അപകടകാരി കളാണെന്നതിനാല്‍, ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍…

ബ്ലോക്ക് തലത്തില്‍ പുകയില നിയന്ത്രണം നിരീക്ഷിക്കാന്‍ സ്‌ക്വാഡ് രൂപീകരിക്കും

പാലക്കാട്: ബ്ലോക്ക് തലത്തില്‍ പുകയില നിയന്ത്രണം നിരീക്ഷിക്കാന്‍ വിവിധ വകുപ്പു കളെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിക്കാന്‍ ദേശീയ പുകയില നിയന്ത്രണ പരിപാടി യുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല കോ-ഓര്‍ഡിനേഷന്‍…

error: Content is protected !!