മണ്ണാര്‍ക്കാട് : ചിലയിടങ്ങളില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനെ എതിര്ക്ക പ്പെടുന്ന സാഹചര്യം എന്തുകൊണ്ടാണെന്ന് ഗൗരവമായി പരിശോധിക്കണമെന്ന് മണ്ണാര് ക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഡെവലപ്മെന്റ് ആന്‍ഡ് എന്‍വിയോ ണ്മെന്റല് പ്രൊട്ടക്ഷന്‍ ഫൗണ്ടേഷന് (എച്ച്.ഡി.ഇ.പി.) മാനേജിംങ് ട്രസ്റ്റി അബ്ദുല്‍ ഹാദി അറയ്ക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മൊബൈല്‍ ടവറുമായി ബന്ധ പ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ ദുരീകരിക്കാന്‍ ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്‍കൈയെടുക്കണം. ഇതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിവേദ നം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ടവറില്‍ നിന്നുള്ള വികിരണം ആരോഗ്യത്തിന് ഹാനികരമായ ഫലമുണ്ടാക്കുന്നുവെന്ന തിന് ശാസ്ത്രീയമായ തെളിവുകളില്ലെന്നാണ് ലോകാരോഗ്യ സംഘടനയും ട്രായിയും പറയുന്നത്. കഴിഞ്ഞദിവസം ചോമേരിയില്‍ മൊബൈല്‍ ടവറിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച ആക്ഷന്‍ കമ്മിറ്റിയിലെ ഭാരവാഹികളില്‍ ഒരാളുടെ അധീനതയിലുള്ള കെട്ടിടത്തില്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ചിട്ടുണ്ട്. എം.ഇ.എസ്. കല്ലടി കോളജിന് സമീപത്തുള്ള തന്റെ വീടിന് സമീപത്തായാണ് 15വര്‍ഷത്തോളമായി ഈ ടവറുള്ളത്. അന്ന് ഈ ടവര്‍ സ്ഥാപിക്കാന്‍ അനുവാദം നല്കിയ സ്വകാര്യവ്യക്തി ഇപ്പോള്‍ സ്വന്തം വീടിന് അടുത്ത് ടവര്വരുന്നതിനെ എതിര്‍ക്കുകയാണ്. ആരോഗ്യപ്രശ്നങ്ങളുണ്ടാകു മെന്നതിന് ആക്ഷന്‍കമ്മിറ്റിയുടെ പക്കല്‍ ശാസ്ത്രീയ തെളിവുകളുണ്ടെങ്കില്‍ കോട തിയേയും മനുഷ്യാവകാശ കമ്മീഷനേയും സമീപിക്കാന്‍ അവര്‍ക്കൊപ്പം ഉണ്ടാകും. മാത്രമല്ല മൊബൈല്‍ ടവറിന് കീഴെ വര്‍ഷങ്ങളായി താമസിച്ചുവരുന്നയാള് എന്ന നിലയില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച പരിശോധനക്ക് വിധേയമാകാനും തയ്യാറാണ്.
മൊബൈല്‍ ടവറുകള്‍ക്ക് എച്ച്.ഡി.ഇ.പി. ഫൗണ്ടേഷന് എതിരല്ല. എന്നാല്‍ ജനങ്ങളുടെ ആശങ്കയകറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ബന്ധമായും ഉണ്ടാകണം. കൂടാതെ മൊബൈ ല്‍ ടവറുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യ മാകുന്ന തരത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ പ്രചരിപ്പിക്കണമെന്നും അബ്ദുല്‍ ഹാദി ആവശ്യപ്പെട്ടു.
