മണ്ണാര്‍ക്കാട് : കേരള വാട്ടര്‍ അതോറിറ്റി മണ്ണാര്‍ക്കാട് സെക്ഷന്‍ പരിധിയില്‍ വാട്ടര്‍ ചാര്‍ജ് കുടിശ്ശികയുള്ള റെവന്യു റിക്കവറി നേരിടുന്ന ഉപഭോക്താക്കള്‍ക്ക് കുടിശ്ശിക നിവാരണത്തിനായി നടത്തിയ അദാലത്തില്‍ രജിസ്റ്റര്‍ ചെയ്ത 86 പരാതികളില്‍ 84 എണ്ണം തീര്‍പ്പാക്കി. 150429 രൂപയോളം പിരിച്ചെടുക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ അറിയി ച്ചു. കേരള വാട്ടര്‍ അതോറിറ്റിയും റെവന്യുവകുപ്പും ചേര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്ക് കോ ണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടത്തിയത്. ആകെ 149 പരാതികളാണ് ഉണ്ടായിരു ന്നത്. മണ്ണാര്‍ക്കാട് നഗരസഭ, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുര്‍ശ്ശി, തെങ്കര പഞ്ചായ ത്തുകളിലെ കുടിശ്ശികയുള്ള ഉപഭോക്താക്കള്‍ക്കായാണ് അദാലത്ത് നടത്തിയത്. ഡെ പ്യുട്ടി അക്കൗണ്ട്സ് മാനേജര്‍ യാസിര്‍, അക്കൗണ്ട്സ് ഓഫിസര്‍ സി.ധനേഷ്, എക്സിക്യുട്ടി വ് എഞ്ചിനീയര്‍ പി.ജയപ്രകാശ്, റെവന്യു ഓഫിസര്‍ വി.ചന്ദ്രബാബു, അസിസ്റ്റന്റ് എക്സി ക്യുട്ടിവ് ഓഫിസര്‍ ടി.നാസര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.മുരളി എന്നിവര്‍ നേതൃ ത്വം നല്കി. വില്ലേജ് ഓഫിസര്‍മാരും പങ്കെടുത്തു.
