അഗളി: അട്ടപ്പാടി ഭൂതിവഴിയില്‍ തേങ്ങ പൊതിക്കുന്നതിനിടെ യന്ത്രത്തില്‍ കൈ കുടുങ്ങിയ യുവാവിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടു ത്തി.മഞ്ചേരി വള്ളുവമ്പ്രം പുലിക്കത്ത് വീട്ടില്‍ അബ്ദുള്‍ റൗഫിന്റെ (38) കൈയാണ് തേങ്ങ പൊതിക്കുന്നതിനിടെ അബദ്ധത്തില്‍ യന്ത്രത്തില്‍ കുടുങ്ങിയത്.ശനിയാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം.
ഭൂതിവഴിയിലെ വഴിയോരം റസ്‌റ്റോറന്റിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറ മ്പില്‍ അബ്ദുള്‍ റൗഫും സഹായിയും ചേര്‍ന്ന് യന്ത്ര സഹായത്തോടെ തേങ്ങാ പൊതി ക്കുകയായിരുന്നു.ഇതിനിടെയാണ് റൗഫിന്റെ വലതുകൈ യന്ത്രത്തില്‍ അകപ്പെട്ട ത്.ഉടന്‍ സഹായി യന്ത്രത്തിന്റെ സ്വിച്ച് ഓഫ് ചെയ്തത് തുണയായി. അപകടമറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.വലതു കൈയുടെ ഏകദേശം മുട്ടിനടുത്ത് വരെ യന്ത്രത്തില്‍ കുടുങ്ങിയിരുന്നു.യന്ത്രം പൊളിക്കാതെ കൈ പുറ ത്തെടുക്കാന്‍ കഴിയില്ലെന്ന നിലയിലായിരുന്നു.ഇതിനായി മണ്ണാര്‍ക്കാട് നിന്നും ഫയര്‍ ഫോഴ്‌സിന്റെ സേവനവും തേടിയിരുന്നു.
വേദന കൊണ്ട് പുളയുകയായിരുന്ന റൗഫിന് പ്രാഥമിക ശുശ്രൂഷ നല്‍കാനും മറ്റുമായി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടേയും വിവേകാനന്ദ മിഷന്‍ ആശു പത്രിയുടേയും സഹായവും തേടി.കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ എം എസ് പത്മ നാഭന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും വിവേകാനന്ദ മിഷനില്‍ നിന്നുള്ള ഡോക്ടറും നഴ്‌സുമുള്‍പ്പടെയുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു.റൗഫിന് വേദന അ റിയാതിരിക്കുന്നതിനുള്ള ഇഞ്ചക്ഷന്‍ നല്‍കിയ ശേഷമാണ് കൈ പുറത്തെടുക്കാനായി ശ്രമം ആരംഭിച്ചത്.സമീപത്ത് ഒരു വീട്ടില്‍ ട്രെസ് വര്‍ക്ക് നടത്തുകയായിരുന്ന തൊഴി ലാളികളും വര്‍ക് ഷോപ്പ് ജീവനക്കാരും സ്ഥലത്തെത്തി നാട്ടുകാരുടേയും പൊലീസി ന്റേയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.ഏറെ നേരത്തെ പരിശ്രമ ത്തിനൊടുവില്‍ ഉച്ചയ്ക്ക് ഒന്നരയോടെ റൗഫിന്റെ കൈ യന്ത്രം പൊളിച്ച് പുറത്തെ ടുത്തു.തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
വലതു കൈയുടെ വിരലുകള്‍ക്കും കൈപ്പത്തിയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. കോട്ടത്തറ ആശുപത്രിയിലെ ചികിത്സകള്‍ക്ക് ശേഷം ഉച്ചയ്ക്ക് രണ്ടര മണിയോടെ റൗഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി കൊണ്ട് പോയി.