ആലത്തൂര്‍:പുതുക്കോട് ഗ്രാമപഞ്ചായത്തിന് കീഴില്‍ വനിതാ വ്യവസായ കേന്ദ്രത്തില്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ച് കുടുംബശ്രീ സി.ഡി.എസ് വനിതാ കൂട്ടായ്മ. കെ. നസീമ, സി. രഞ്ജിഷ, സി. പ്രീത, ബിന്ദു പരമേശ്വരന്‍, അഫ്‌സത്ത് എന്നിവ ര്‍ ചേര്‍ന്നാണ് ഗ്രാമദീപം എന്ന പേരില്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണ യൂണിറ്റ് ആരംഭിച്ച ത്. ജില്ലാ പഞ്ചായത്ത് 2022-2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യൂണിറ്റ് ആ രംഭിച്ചത്. ഒന്‍പത്, 16, 24, 30 വാട്ടുകളിലുള്ള എല്‍.ഇ.ഡി ബള്‍ബുകള്‍, ഒന്‍പത് വാട്ട് ഇന്‍വ ര്‍ട്ടര്‍, അഞ്ച് വാട്ട് ടി ട്യൂബ്, 6, 10, 20 വാട്ടുകളില്‍ ട്യൂബ് ലൈറ്റ്, മാല ബള്‍ബ് തുടങ്ങിയവ യാണ് ഇവര്‍ നിര്‍മ്മിക്കുന്നത്. ഒന്‍പത് വാട്ട് എല്‍.ഇ.ഡി ബള്‍ബിന് 80 രൂപ മുതലും ഇന്‍വ ര്‍ട്ടറിന് 350 രൂപ, ടി ട്യൂബിന് 150 രൂപ എന്നിങ്ങനെ നിരക്കിലാണ് ഗ്രാമദീപം ബള്‍ബുകള്‍ വില്‍പനയ്ക്ക് എത്തിക്കുന്നത്. വിപണിയിലെ മറ്റ് ബ്രാന്‍ഡുകളെ അപേക്ഷിച്ച് വിലക്കു റവിലും ഗുണമേന്മയിലുമാണ് ഇവരുടെ ഉത്പ്പന്നങ്ങള്‍ എത്തുന്നത്.
കടകളില്‍ എത്തുന്നതിനോടൊപ്പം നേരിട്ടും വില്‍പന നടത്തും. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ എറണാകുളത്ത് നിന്നെത്തിയ സംഘമാണ് ഇവര്‍ക്ക് ബള്‍ബ് നിര്‍മാണത്തില്‍ പരിശീലനം നല്‍കിയത്. ഗ്രാമപഞ്ചായത്തിലെ 10 പേരടങ്ങുന്ന സംഘം പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ഇതില്‍ അഞ്ചുപേര്‍ ചേര്‍ന്നാണ് ഗ്രാമദീപം ബള്‍ ബ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. എറണാകുളത്ത് നിന്നാണ് നിര്‍മ്മാണത്തി ന് ആവശ്യമായ സാധനങ്ങള്‍ എടുക്കുന്നത്.
എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. ഹസീന അധ്യക്ഷയായി. പുതുക്കോട് സര്‍വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് കെ.എന്‍ സുകുമാരന്‍ ആദ്യ വില്‍പന നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ പഞ്ചായത്ത് അംഗം പി.എം അലി, ആലത്തൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.സി ബിനു, പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് കെ.കെ രാജേന്ദ്രന്‍, മെമ്പര്‍ സെക്രട്ടറി കവിത, ഹെഡ് ക്ലാര്‍ക് ഹംസ, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക, എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണ യൂണിറ്റ് സെക്രട്ടറി നസീമ തുടങ്ങിയവര്‍ പങ്കെടുത്തു.