പാലക്കാട്: ബ്ലോക്ക് തലത്തില്‍ പുകയില നിയന്ത്രണം നിരീക്ഷിക്കാന്‍ വിവിധ വകുപ്പു കളെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിക്കാന്‍ ദേശീയ പുകയില നിയന്ത്രണ പരിപാടി യുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം. പുകയില നിയന്ത്രണ നിയമം 2003 ന്റെ നടപ്പാക്കല്‍, ബോധവത്ക്കരണം, പു കയില ശീലം ഉപേക്ഷിക്കാനുള്ള കൗണ്‍സിലിങ്, ചികിത്സാസഹായം, കുട്ടികളെ പുക യില ഉപയോഗസാധ്യതയില്‍ നിന്നും അകറ്റിനിര്‍ത്തല്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങ ളാണ് സംഘടിപ്പിക്കുന്നത്.
ജില്ലയിലെ എല്ലാ പൊതുസ്ഥലങ്ങളും പുകവലി മുക്തം ആണെന്ന് ഉറപ്പ് വരുത്താന്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, മാര്‍ക്ക റ്റുകള്‍, പൊതുസ്ഥലങ്ങള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ പുകവലി മുക്തം എന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുക, കടകളിലും മറ്റും പരിശീലനം, ബോധവത്ക്കരണം, അറി യിപ്പ് എന്നിവ നല്‍കാനും തീരുമാനമായി.
പൊതു സ്ഥലത്തെയും കടകളിലെയും പുകയില പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവ ശ്യമായ നടപടികള്‍ സ്വീകരിക്കണം. ആവശ്യമെങ്കില്‍ വ്യാപാരികള്‍, വ്യവസായികള്‍, ഹോട്ടല്‍ ഉടമകള്‍ എന്നിവര്‍ക്ക് ബോധവത്ക്കരണ ശില്‍പശാലകള്‍ സംഘടിപ്പിക്കണം. അനധികൃത പുകയില ഉത്പന്നങ്ങള്‍ ജില്ലയില്‍ എത്തിപ്പെടാനുള്ള സാധ്യതയുള്ളതിനാ ല്‍ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പോലീസിന്റെ നേതൃ ത്വത്തില്‍ തുടര്‍ച്ചയായ പരിശോധനകള്‍ നടത്താനും പുകയില വിമുക്തി ക്ലിനിക്കു കളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.
രണ്ട് യോഗങ്ങളിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി. റീത്ത, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശെല്‍വരാജ്, ജില്ലാ സര്‍വൈലന്‍സ് ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒയുമായ ഡോ. ഗീതു മരിയ ജോസഫ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.വി. റോഷ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.