മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ- ആനമൂളി റോഡ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കെ. ആര്.എഫ്.ബി. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. റോഡ് നവീകരണം എത്രയും വേഗ ത്തില്‍ പൂര്‍ത്തീകരിക്കണമെന്നതും നിലവില്‍ യാത്രക്കാര്‍ നേരിടുന്ന പ്രയാസങ്ങളും ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. തെങ്കര വരെയുള്ള ടാറിങ് എത്രയും വേഗം പൂര്‍ത്തിയാക്കു മെന്ന് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ കെ.എ ജയ അറിയിച്ചു. അതുവരെ പൊടിശല്ല്യം പരിഹരിക്കാന്‍ റോഡിന്റെ ഉപരിതലം ഇടക്കിടെ വെള്ളം നനയ്ക്കും. ഡ്രൈനേജിന് സ്ലാബിടാന്‍ നടപടി സ്വീകരിക്കും. മുറിച്ചുമാറ്റിയ മരങ്ങളുടെ അവശിഷ്ടങ്ങള്‍ റോഡി ന്റെ ഓരങ്ങളില്‍ നിന്നും ഉടന്‍ നീക്കം ചെയ്യാന്‍ മരം ലേലത്തിനെടുത്ത കരാറുകാരന് നിര്‍ദേശം നല്കി. 200ല്‍പരം മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് അനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. മരങ്ങള്‍ മാറ്റുന്നമുറയ്ക്ക് കെ.എസ്.ഇ.ബിയുടെ ജോലി കള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും എക്സിക്യുട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു. ഷൊര്‍ണൂര്‍ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ അസി.എഞ്ചിനീ യര്‍മാരായ അനീഷ്, രംഗനാഥന്, ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് പഴേരി ഷരീഫ് ഹാജി, കണ്‍വീനര്‍ ഫിറോസ് ബാബു, ട്രഷറര്‍ ഷൗക്കത്ത് തെങ്കര, വൈസ് ചെയര്മാന് മാരായ കെ.പി ഷൗക്കത്ത്, ഷറഫ് പഴേരി തുടങ്ങിയവര്‍ പങ്കെടുത്തു.
