Day: April 22, 2023

ആര്യമ്പാവ് ഈദ് ഗാഹ് നടത്തി

കോട്ടോപ്പാടം: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ആര്യമ്പാവ് കെ എന്‍ എം യൂണിറ്റ് ഈദ് ഗാഹ് സംഘടിപ്പിച്ചു.നിരവധി വിശ്വാസികള്‍ പങ്കെടുത്തു.റിയാദ് ഇസ്ലാഹി പ്രതി നിധി ബഷീര്‍ സ്വലാഹി സന്ദേശം നല്‍കി.ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ആത്മവിശുദ്ധി കാത്ത് സൂക്ഷിക്കണമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ആഘോഷമായി ചെറിയ പെരുന്നാള്‍

മണ്ണാര്‍ക്കാട്: മുപ്പത് ദിവസം നീണ്ട വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആേേഘാഷിച്ചു.പെരുന്നാള്‍ നമസ്‌കാരങ്ങളും ്ഒത്തുചേരലുക ളുമായി ഈദുല്‍ ഫിത്‌റിനെആഘോഷമാക്കി.ഈദ് ഗാഹുകളിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തി.പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ബന്ധുക്കളേയും സുഹൃത്തു ക്കളേയും സന്ദര്‍ശിച്ച് സന്തോഷം പങ്കുവെച്ചു. കലണ്ടപ്രകാരം ചെറിയ പെരുന്നാള്‍…

മഴയിലും കാറ്റിലും
മരങ്ങള്‍ വീണ് നാശം

മണ്ണാര്‍ക്കാട്: വേനല്‍മഴയോടൊപ്പം എത്തിയ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും മറ്റും കാഞ്ഞിരപ്പുഴ മേഖലയില്‍ വ്യാപക നാശനഷ്ടം.കാഞ്ഞിരപ്പുഴ ഉദ്യാന ത്തില്‍ രണ്ട് മരങ്ങള്‍ കടപുഴകി വീണു.ദിശാബോര്‍ഡുകള്‍, കുട്ടികളുടെ പാര്‍ക്കിലെ ചില ഉപകരണങ്ങളും നശിച്ചു.മരം വീഴുന്ന സമയം കുട്ടികളും മുതിര്‍ന്നവരും അടക്കം ഒട്ടേറെ…

മരങ്ങള്‍ വീണ് വീട് തകര്‍ന്നു

കല്ലടിക്കോട്: ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ ഒടിഞ്ഞ് വീണ് വീട് തകര്‍ ന്നു.ആളപായമില്ല.കരിമ്പ പഞ്ചായത്തിലെ തുടിക്കോട് കാഞ്ഞിരംപാറ കുഞ്ഞന്റെ വീടാണ് തകര്‍ന്നത്.വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.ഭിത്തിക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്.

error: Content is protected !!