അലനല്ലൂര്‍ : പാഠ്യ-പാഠ്യാനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട വിദ്യാലയപ്രവര്‍ത്തന ങ്ങളിലെ മികവ് പൊതുസമൂഹത്തിന് മുന്നിലെത്തിച്ച് വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്കൂളിന്റെ പഠനോത്സവങ്ങള്‍ക്ക് പരിസമാപ്തിയായി. നാനാംപള്ളിയാല്, കുഞ്ഞു കുളം, പാലക്കുന്ന്, മലപ്പുറം ജില്ലയിലെ സ്രാമ്പിക്കല്ക്കുന്ന്, പടിക്കപ്പാടം അണയംകോട് എന്നീ ആറ് പ്രദേശങ്ങളിലായിട്ടാണ് പഠനോത്സവങ്ങള്‍ നടന്നത്. സമാപനയോഗം അല നല്ലൂര് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.ജിഷ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.പി നൗഷാദ് അധ്യക്ഷനായി. എസ്.എസ്.കെ. ജില്ലാ പ്രോഗ്രാം ഓഫിസര്‍ പി.എസ് ഷാജി, എവുത്തികാരി ഷാഹിദ ഉമ്മര്‍ക്കോയ എന്നിവര്‍ മുഖ്യാതിഥികളായി. മുസ്തഫ വെള്ളേങ്ങര, കെ.മുഹമ്മദ്, പി.മുഹമ്മദ് പി.ടി.എ വൈസ് പ്രസിഡന്റ് അയ്യൂബ് മുണ്ടഞ്ചീരി, സ്റ്റാഫ് കണ്‍വീനര്‍ സി. മുഹമ്മദാലി, സീനിയര്‍ അസിസ്റ്റന്റ് കെ.എ മിന്നത്ത്, പി.ടി.എ അംഗങ്ങളായ പി.പി. ഉമ്മര്‍, മുസ്തഫ മാമ്പള്ളി, ടി.ഷഫീഖ്, പി.ടി ജമാല്‍, എം.പി ഷംസുദ്ദീന്, കെ.പി സൈഫുന്നീസ, ടി.സല്ഫിയ, കെ.ഷിന, കെ ജസ്ന, കെ.ഹുസൈന്, കെ.അക്ബര്‍, കെ.ജംഷീര്‍, കെ.ഖമര്‍ ലൈല, അധ്യാപകരായ ടി. ഹബീബ, കെ.പി ഫായിഖ് റോഷന്, എ.പി ആസിം ബിന്‍ ഉസ്മാന്, എം.പി മിനീഷ, എം.ഷബാന ഷിബില, ഐ. ബേബി സല്‍വ, എന്‍.ഷാഹിദ് സഫര്‍, പി.നബീല്‍ഷാ, എ ദിലു ഹന്നാന്‍, പി.ഫെമിന എന്നിവര്‍ പങ്കെടുത്തു. പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളും കലാപരിപാടികളും അരങ്ങേറി.
