Month: November 2020

തദ്ദേശ തിരെഞ്ഞെടുപ്പ്; ജില്ലയില്‍ എട്ട് പഞ്ചായത്തുകളിലായി 127 ഭാഷ ന്യൂനപക്ഷ വാര്‍ഡുകള്‍

മണ്ണാര്‍ക്കാട്:തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എട്ട് പഞ്ചായത്തു കളിലായി 127 ഭാഷ ന്യൂനപക്ഷ വാര്‍ഡുകളാണുള്ളത്. ഇവിടങ്ങളി ല്‍ ബാലറ്റ് പേപ്പറിലും, ബാലറ്റ് ലേബലിലും മലയാളത്തിന് പുറമെ തമിഴിലും പൊതുജനങ്ങള്‍ക്കായി വിവരങ്ങള്‍ രേഖപ്പെടുത്തും. എരുത്തേമ്പതി പഞ്ചായത്തിലെ 14 വാര്‍ഡുകള്‍, കൊഴിഞ്ഞാമ്പാറ പഞ്ചായത്തില്‍ 18 വാര്‍ഡുകള്‍,…

ഹ്രസ്വ ചിത്ര പ്രദര്‍ശനവും ചര്‍ച്ചയും സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:കേളി കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ദി സര്‍വൈവല്‍ എന്ന ഹ്രസ്വ സിനിമയെ കുറിച്ച് ചര്‍ച്ച സംഘടിപ്പി ച്ചു. കേളി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഓണ്‍ലൈനായി നടന്ന ചര്‍ച്ച രക്ഷാധി കാരി കെവി രംഗനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് പിഎ ഹസ്സന്‍ അധ്യക്ഷനായി.ഫിലിം…

വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ
അമരത്ത് മലയാളിതിളക്കമായി
പ്രൊഫ നാലകത്ത് ബഷീര്‍

റിപ്പോര്‍ട്ട്:സജീവ്.പി.മാത്തൂര്‍ മണ്ണാര്‍ക്കാട്:കായിക പ്രേമികളുടെ സിരകളില്‍ ലഹരി പടര്‍ത്തിയ വോളിബോള്‍ വസന്തകാലം ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തുന്നതാണ് പ്രൊഫ.നാലകത്ത് ബഷീര്‍ കാണുന്ന സ്വപ്‌നം.വോളിബോളിനെ നെഞ്ചോട് ചേര്‍ക്കുന്ന ഇദ്ദേഹം ഇന്ന് വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് സെക്രട്ടറിമാരില്‍ ഒരാള്‍ കൂടിയാ ണ്.കഴിഞ്ഞ മാസമാണ് പുതിയ പദവിയിലേക്ക്…

പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍

നാട്ടുകല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ നാട്ടുക ല്‍ പോലീസ് അറസ്റ്റ് ചെയ്തു.തിരുവിഴാംകുന്ന് വെട്ടുകളത്തില്‍ മുഹ മ്മദ് നവാഫ് (20)നെയാണ് പോക്‌സോ ചുമത്തി എസ്‌ഐ അനില്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ…

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി
പുന:പരിശോധിക്കണം
:കെഎസ്ടിഎ ബ്രാഞ്ച് സമ്മേളനം

മണ്ണാര്‍ക്കാട്:പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധി ക്കണ മെന്ന് കെഎസ്ടിഎ മണ്ണാര്‍ക്കാട് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട് എഎല്‍പി സ്‌കൂളില്‍ നടന്ന സമ്മേളനം ജില്ലാ എക്‌സി ക്യുട്ടീവ് അംഗം വി ഗിരീഷ് ഉദ്ഘാടനം ചെയ്തു.പികെ ആശ അധ്യ ക്ഷയായി.എ.രവിശങ്കര്‍,ജി.എന്‍.ഹരിദാസ്,മിനി ജോണ്‍,കെകെ വിനോദ്കുമാര്‍,കെകെ ലത,ജയ…

മരം കയറ്റിയ ലോറി മണ്ണില്‍ താഴ്ന്ന് ഒരുവശത്തേക്ക് ചെരിഞ്ഞു

കാഞ്ഞിരപ്പുഴ:മരം കയറ്റി പോവുകയായിരുന്ന ലോറി പാതയോരത്തെ മണ്ണില്‍ താഴ്ന്ന ഒരുവശത്തേക്ക് ചരിഞ്ഞത് ആശങ്കയ്ക്കിടയാക്കി.പാലക്കയം ചീനക്കപ്പാറയിലാണ് സംഭവം.ആളപായമില്ല.ക്രെയിന്‍ ഉപയോഗിച്ചാണ് ലോറി ഉയര്‍ത്തിയത്.ഇതേ ഭാഗത്ത് കഴിഞ്ഞ ദിവസം കാറും മണ്ണില്‍ താഴ്ന്നിരുന്നു.അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം.

പഞ്ചായത്ത് ജീവനക്കാരുള്‍പ്പടെ 12 പേര്‍ക്ക് കോവിഡ്

അട്ടപ്പാടി:അഗളി പഞ്ചായത്തിലെ മൂന്ന് ജീവനക്കാര്‍ ഉള്‍പ്പടെ അട്ട പ്പാടിയില്‍ 12പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.താവളം സ്വദേശി കളായ ഏഴ് പേര്‍,നെല്ലിപ്പതി,ഉമ്മല സ്വദേശികള്‍,എന്നിവര്‍ക്കാണ് രോഗബാധ.പഞ്ചായത്ത് ജീവനക്കാര്‍ അട്ടപ്പാടി സ്വദേശികളല്ല. അഗ ളി ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ സന്ദര്‍ശനം നട ത്തിയവരില്‍ കോവിഡ്…

ബിഷപ്പും എംഎല്‍എയും കൂടിക്കാഴ്ച നടത്തി

മണ്ണാര്‍ക്കാട്:പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ്ബ് മാനത്തോടത്ത് പികെ ശശി എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി.മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളേജില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പരിസ്ഥി തി ലോല മേഖല കരട് വിജ്ഞാപനം കര്‍ഷകര്‍ക്ക് ദോഷകരമായി വരാതിരിക്കാന്‍ മുഖ്യമന്ത്രി ഇടപെടുവാനുള്ള വിഷയമാണ് ചര്‍ച്ച ചെയ്തതെന്നാണ് ഔദ്യോഗിക…

ഇന്ന് ലഭിച്ചത് 4181 നാമനിര്‍ദ്ദേശ പത്രികകള്‍

മണ്ണാര്‍ക്കാട്:നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ അഞ്ചാം ദിവസമായ ഇന്ന ജില്ലയില്‍ മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോ ക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 4181 നാമനിര്‍ദ്ദേശപത്രി കകള്‍.നഗരസഭകളില്‍ 609 ഉം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളി ലേക്ക് 47 ഉം ബ്ലോക്ക് പഞ്ചായത്തില്‍ 348 ഉം ഗ്രാമപഞ്ചായത്തുകളില്‍ 3177…

കോവിഡ് 19: ജില്ലയില്‍ 4963 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4936 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം,ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 50 പേര്‍ തൃശ്ശൂര്‍, 25 പേര്‍ കോഴിക്കോട്, 43 പേര്‍ എറണാകുളം, 81…

error: Content is protected !!