മണ്ണാര്‍ക്കാട്:പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ്ബ് മാനത്തോടത്ത് പികെ ശശി എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തി.മണ്ണാര്‍ക്കാട് യൂണിവേഴ്സല്‍ കോളേജില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പരിസ്ഥി തി ലോല മേഖല കരട് വിജ്ഞാപനം കര്‍ഷകര്‍ക്ക് ദോഷകരമായി വരാതിരിക്കാന്‍ മുഖ്യമന്ത്രി ഇടപെടുവാനുള്ള വിഷയമാണ് ചര്‍ച്ച ചെയ്തതെന്നാണ് ഔദ്യോഗിക ഭാഷ്യം.തെരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്തതായി സൂചനയുണ്ട്.ഇന്ന് രാവിലെ 11 മണിയോടെയാണ് ബിഷപ്പ് കോളേജിലെത്തിയത്.പികെ ശശി എം എല്‍എ,കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍ മാത്യു,ഡയറക്ടര്‍ അഡ്വ.കെ സുരേഷ്,സെക്രട്ടറി എം മനോജ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.12.15 ഓടെ ബിഷപ്പ് കോളേജില്‍ നിന്നും മടങ്ങി.