മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 4936 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം തിരുവനന്തപുരം,ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 50 പേര്‍ തൃശ്ശൂര്‍, 25 പേര്‍ കോഴിക്കോട്, 43 പേര്‍ എറണാകുളം, 81 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.ഇന്ന് ജില്ലയില്‍ 377 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതില്‍ സമ്പര്‍ക്കത്തി ലൂടെ രോഗബാധ ഉണ്ടായ 235 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 133 പേര്‍, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തു നിന്നു മായി വന്ന 5 പേര്‍ , 4 ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 624 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ഇന്ന് 118 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതുവരെ 87533 സാമ്പി ളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 85905 പരിശോധനാ ഫല ങ്ങള്‍ ലഭ്യമായി.ഇന്ന് 519 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതു തായി 488 സാമ്പിളുകള്‍ അയച്ചു. 33,277 പേര്‍ക്കാണ് ഇതുവരെ പരി ശോധനാഫലം പോസിറ്റീവായത്. ഇതുവരെ 27,971 പേര്‍ രോഗമുക്തി നേടി. ഇനി 477 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാ നുണ്ട്.ഇതുവരെ 1,93,552 പേര്‍നിരീക്ഷണ കാലാവധി പൂര്‍ത്തിയാ ക്കി.ഇതില്‍ ഇന്ന് മാത്രം 838 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 15,042 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്
ജില്ലയിൽ ഇന്ന് രജിസ്റ്റർ ചെയ്തത് ഒരു കേസ്
കോവിഡ് 19 രോഗവ്യാപനം തടയുന്നതിനുള്ള സർക്കാർ നിർദ്ദേശ ങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജില്ലയിൽ ഇന്ന് വൈകിട്ട് 6.30 വരെ പോലീസ് നടത്തിയ പരിശോധനയിൽ ഒരു കേസ് രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം. കൃഷ്ണൻ അറിയിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു.
മാസ്ക് ധരിക്കാത്ത 59 പേർക്കെതിരെ കേസ്
മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 59 പേർക്കെതിരെ പോലീസ് കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.
.