അലനല്ലൂര്‍ : ശമ്പള പരിഷ്കരണത്തിനുള്ള പന്ത്രണ്ടാമത് കമ്മീഷനെ നിയമിക്കണമെന്ന് കെ.പി.എസ്.ടി.എ. അലനല്ലൂര്‍ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. റവന്യുജില്ലാ ഓഡിറ്റര്‍ നൗഫല്‍ താളിയില്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സി.പി ഉമ്മര്‍ അധ്യക്ഷനാ യി. സംസ്ഥാന സമിതി അംഗം ബിജു ജോസ് മുഖ്യപ്രഭാഷണം നടത്തി. മറ്റുഭാരവാഹി കളായ ബിന്ദു.പി.ജോസഫ്, പി.ദീപക്, എം. ഹരിദേവ്, എം. ഷാഹിദ്, എം. ശ്രീനാഥ്, കെ. ശ്രീരഞ്ജിനി, ഷാഹിദ് മുനീര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍ : സി.പി ഉമ്മര്‍ (പ്രസിഡന്റ്), എം.ശ്രീനാഥ് (സെക്രട്ടറി), പി. നിഷ (ട്രഷറര്‍).