റിപ്പോര്‍ട്ട്:സജീവ്.പി.മാത്തൂര്‍
മണ്ണാര്‍ക്കാട്:കായിക പ്രേമികളുടെ സിരകളില്‍ ലഹരി പടര്‍ത്തിയ വോളിബോള്‍ വസന്തകാലം ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തുന്നതാണ് പ്രൊഫ.നാലകത്ത് ബഷീര്‍ കാണുന്ന സ്വപ്‌നം.വോളിബോളിനെ നെഞ്ചോട് ചേര്‍ക്കുന്ന ഇദ്ദേഹം ഇന്ന് വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് സെക്രട്ടറിമാരില്‍ ഒരാള്‍ കൂടിയാ ണ്.കഴിഞ്ഞ മാസമാണ് പുതിയ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെ ട്ടത്. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വീതം നോമി നേറ്റ് ചെയ്യപ്പെട്ട 54 പേരില്‍ നിന്നാണ് പ്രൊഫ.നാലകത്ത് ബഷീറി നേയും കുല്‍ദിപ് മഗോത്രയേയും വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ 2024 വരെയുള്ള ഭരണസമിതിയിലേക്കുള്ള അസോസി യേറ്റ് സെക്രട്ടറിമാരായി തെരഞ്ഞെടുത്തത്.റിട്ടയേര്‍ഡ് ഹൈക്കോട തി ജഡ്ജായിരുന്നു വരണാധികാരി.
32 വര്‍ഷത്തോളമായി അധ്യാപന ജീവിതം നയിക്കുന്ന പെരിന്തല്‍ മണ്ണ നൂര്‍മഹലില്‍ പ്രൊഫ നാലകത്ത് ബഷീറിന് വോളിബോള്‍ ജീവശ്വാസം പോലെയാണ്.1980 കാലഘട്ടങ്ങളില്‍ മണ്ണാര്‍ക്കാട് എംഇഎസ് കോളേജിന് വേണ്ടി സംസ്ഥാന തലത്തില്‍ കളിക്കള ത്തിലിറങ്ങിയിട്ടുണ്ട്.കോര്‍ട്ടിലെ കളിമികവിനൊപ്പം സംഘാടന പാടവം നാലകത്ത് ബഷീറിനെ കേരളാ വോളിബോള്‍ അസോസി യേഷന്റെ നേതൃത്വനിരയിലേക്ക് കൂടിയെത്തിച്ചു.ഒരു വ്യാഴവട്ട ക്കാലം മലപ്പുറം ജില്ലാസെക്രട്ടറി,സംസ്ഥാന സെക്രട്ടറി പദവികള്‍ അലങ്കരിച്ചു.നിലവിലും സംസ്ഥാന സെക്രട്ടറിയാണ്.കേരള ഒളിമ്പി ക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൂടിയാണ്.മണ്ണാര്‍ക്കാട് എമറാള്‍ഡ് കോളേജ് ഓഫ് ആര്‍ട്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം.
ഇന്ത്യയില്‍ കേരളം വോളിബോളിന്റെ കൂടി ഈറ്റില്ലമാണ്.ആ പ്രതാപം പഴയ കോര്‍ട്ടിലാണെന്ന് മാത്രം.സ്മാഷുകളുടെ ഇടിമിന്ന ലുകളില്‍ ഗ്യലറികള്‍ ത്രസിച്ചിരുന്ന ആ കാലത്തെ തിരികെ യെത്തിക്കാനുള്ള ശ്രമങ്ങളിലാണ് കേരള വോളിബോള്‍ അസോ സിയേഷന്‍.അതിനായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതായി പ്രൊഫ.നാലകത്ത് ബഷീര്‍ പറഞ്ഞു.ഓരോ ജില്ലയിലും അഞ്ച് കേന്ദ്രങ്ങളില്‍ വോളിഗ്രാമം കെട്ടിപ്പടുത്തു യര്‍ത്തുന്നതാണ് ഒരു പദ്ധതി.ഉയരമുള്ളവരെ കണ്ടെത്തി വോളി ബോളിലേക്ക് ആകൃഷ്ടരാക്കി പരിശീലനം നല്‍കും.കഴിഞ്ഞ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചവര്‍ക്ക് ഓണ്‍ലൈന്‍ വഴി ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ വഴി പരിശീലനം നല്‍കാനുള്ള നീക്കത്തിലാണ്.
സമൂഹമാധ്യമങ്ങളില്‍ സമയം കൊല്ലാന്‍ പുതുതലമുറയെ അനു വദിക്കാതെ അവരെ കളിക്കളത്തിലേക്ക് ആകൃഷ്ടരാക്കാന്‍ പദ്ധതികള്‍ വേണമെന്ന് ഈ ഗുരുനാഥന്‍ പറയുന്നു.കായികം പാഠ്യവിഷയമാകണം.മഴക്കാലത്തും വോളിബോള്‍കളി മുടങ്ങാ തിരിക്കാന്‍ പഞ്ചായത്തുകള്‍ തോറും മേല്‍ക്കൂരയുള്ള സ്റ്റേഡിയം ഉണ്ടാകണം.വോളിബോള്‍ ഒരു ഗെയിം എന്നതിന് അപ്പുറത്തേക്ക് ഒരു ജീവിതമാര്‍ഗം കൂടി തെളിയുന്നതായി മാറേണ്ടിയിരിക്കുന്നു. പ്രൊഫഷണലിസത്തിലേക്ക് കൊണ്ട് വന്നാല്‍ ഇത് സാധ്യമാകും. ദേശീയ തലത്തില്‍ പുരസ്‌കാരം നേടുന്ന നിശ്ചിത കായികതാര ങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ജോലി നല്‍കണമെന്ന നിയമം വോളി ബോള്‍ രംഗത്തും കൃത്യമായി പാലിക്കപ്പെടണം.കായിക വകുപ്പും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പോലുള്ള സംഘടനകളും കാര്യമായ പരിഗണന നല്‍കിയാല്‍ വോളിബോളിനെ കൂടുതല്‍ പരിപോഷിപ്പി ക്കാനാകുമെന്ന് പ്രൊഫ.നാലകത്ത് ബഷീര്‍ പറയുന്നു.