മണ്ണാര്‍ക്കാട്:നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ടതിന്റെ അഞ്ചാം ദിവസമായ ഇന്ന ജില്ലയില്‍ മുനിസിപ്പാലിറ്റി, ജില്ലാ, ബ്ലോ ക്ക്, ഗ്രാമപഞ്ചായത്തുകളിലായി ലഭിച്ചത് 4181 നാമനിര്‍ദ്ദേശപത്രി കകള്‍.നഗരസഭകളില്‍ 609 ഉം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളി ലേക്ക് 47 ഉം ബ്ലോക്ക് പഞ്ചായത്തില്‍ 348 ഉം ഗ്രാമപഞ്ചായത്തുകളില്‍ 3177 നാമനിര്‍ദ്ദേശപത്രികകളുമാണ് ലഭിച്ചത്.ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് ലഭിച്ച 47 ഉള്‍പ്പെടെ ഇതുവരെ 100 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു.

പാലക്കാട് നഗരസഭയിലാണ് അഞ്ചാം ദിവസം കൂടുതല്‍ നാമനിര്‍ ദേശപത്രികകള്‍ ലഭിച്ചത്- 172 എണ്ണം. ചിറ്റൂര്‍-തത്തമംഗലം നഗര സഭയില്‍ 119 ഉം ഒറ്റപ്പാലം നഗരസഭയില്‍ 69 ഉം ഷൊര്‍ണൂര്‍ നഗര സഭയില്‍ 58 ഉം മണ്ണാര്‍ക്കാട് നഗരസഭയില്‍ 83 ഉം ചെര്‍പ്പുളശ്ശേരി നഗരസഭയില്‍ 70 ഉം പട്ടാമ്പി നഗരസഭയില്‍ 38 നാമനിര്‍ദ്ദേശപ ത്രികകളും അടക്കം ജില്ലയിലെ നഗരസഭകളില്‍ ഇതുവരെ ലഭിച്ചത് 975 നാമനിര്‍ദേശ പത്രികകളാണ്.

ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 348 നാമനിര്‍ദ്ദേശപത്രികകളാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ മണ്ണാര്‍ക്കാട് ബ്ലോക്കിലാണ് ലഭിച്ചത്- 45 എണ്ണം. കഴിഞ്ഞ ദിവസങ്ങളിലെതടക്കം ബ്ലോക്ക് പഞ്ചായത്തു കളില്‍ ആകെ ലഭിച്ച നാമനിര്‍ദേശപത്രിക ഇതോടുകൂടി 711 ആയി.

ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ അഞ്ചാം ദിവസം ലഭിച്ചത് 3177 നാമനിര്‍ദേശപത്രികകളാണ്. ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചത്. 115 എണ്ണമാണ് ഇവിടെ ലഭിച്ചത്. അഞ്ചു ദിവസങ്ങളിലായി 6646 നാമനിര്‍ദേശ പത്രികകളാണ് ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ചത്.ഇതോടെ അഞ്ചു ദിവസങ്ങളിലായി ജില്ലയില്‍ ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകളിലായി 8432 നാമനിര്‍ദേശ പത്രികകളാണ് ലഭിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!