അട്ടപ്പാടി:അഗളി പഞ്ചായത്തിലെ മൂന്ന് ജീവനക്കാര്‍ ഉള്‍പ്പടെ അട്ട പ്പാടിയില്‍ 12പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.താവളം സ്വദേശി കളായ ഏഴ് പേര്,നെല്ലിപ്പതി,ഉമ്മല സ്വദേശികള്‍,എന്നിവര്‍ക്കാണ് രോഗബാധ.പഞ്ചായത്ത് ജീവനക്കാര്‍ അട്ടപ്പാടി സ്വദേശികളല്ല. അഗ ളി ഗ്രാമ പഞ്ചായത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ സന്ദര്‍ശനം നട ത്തിയവരില്‍ കോവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ അഗളി ആശു പത്രിയുമായോ,അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെയോ വിവരം അറിയിക്കണമെന്ന് ട്രൈബല്‍ ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ.പ്രഭുദാസ് അറിയിച്ചു.പട്ടിമാളം സിഎഫ്എല്‍ടിസിയില്‍ 25 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.