കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവം കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി. ഇന്നലെ യു.പി., എച്ച്.എസ്,, എച്ച്.എസ്.എസ്. വിഭാഗം വിദ്യാര്‍ഥികളുടെ ചിത്രരചന, കഥ-കവിതാരചന, ഉപന്യാസം, കാര്‍ട്ടൂണ്‍, പദനിര്‍മാണം, പദകേളി, നിഘണ്ടു, ക്വിസ്, പ്രസംഗം, പദ്യംചൊല്ലല്‍ തുടങ്ങിയ മത്സര ങ്ങളും ഗോത്രകലകളായ മംഗലം കളി, പണിയ നൃത്തം, ഇരുള നൃത്തം, പാലിയ നൃത്തം, മലപുലയ ആട്ടം എന്നിവയും നടന്നു. ഞായറാഴ്ച മത്സരങ്ങളില്ല. തിങ്കളാഴ്ച ഭരതനാട്യം, മോഹിനിയാട്ടം ഉള്‍പ്പടെയുള്ള സ്റ്റേജ് മത്സരങ്ങള്‍ക്കും അരങ്ങുണരും. 121 സ്‌കൂളുകളി ല്‍ നിന്നും 7000ത്തിലധികം കുട്ടികളാണ് മത്സരിക്കുന്നത്. തിങ്കളാഴ്ച വൈ കുന്നേരം 4.30ന് പൊതു വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍ എ. അബൂബക്കര്‍ ഉദ്ഘാടനം നിര്‍വ്വ ഹിക്കും. ഉപജില്ല വിദ്യഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍ അധ്യക്ഷനാകും. സിനിമ സംവിധായകനും അസിസ്റ്റന്റ് കമ്മീഷണറുമായ എ.എം. സിദ്ദിഖ് മുഖ്യാതിഥിയാകും.