തച്ചമ്പാറ :ദക്ഷിണേന്ത്യാ ശാസ്ത്രമേളയിലെ അധ്യാപകര്‍ക്കുള്ള മത്സരത്തില്‍ തച്ച മ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രസതന്ത്ര അധ്യാപകന്‍ ഡോ. ജിജീഷ് ഏലിയാസ് ഒന്നാം സ്ഥാനം നേടി. ഈ മാസം പുതുച്ചേരിയില്‍ വച്ച് നടന്ന മേള യില്‍ സംസ്ഥാനതലത്തില്‍ അധ്യാപകരുടെ പ്രൊജക്ട് മത്സരത്തിലാണ് നേട്ടം. കേരള ത്തെ പ്രതിനിധീകരിച്ചാണ് അദ്ദേഹം പങ്കെടുത്തത്. പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പ്രിയദര്‍ശിനിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!