അലനല്ലൂര്‍ : സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച മൂന്ന് ശതമാനം ക്ഷാമബത്തയില്‍ ലഭി ക്കാനുള്ള 40 മാസത്തെ കുടിശ്ശികയുടെ കാര്യത്തിലുള്ള മൗനം വെടിയണമെന്ന് കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ അലനല്ലൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കുടിശ്ശിക ഇനത്തില്‍ വന്‍ തുക ഓരോ മാസവും നഷ്ടപ്പെടുകയാണ്. 2024 ജൂലൈ 1 മുതല്‍ ലഭിക്കേണ്ട ക്ഷാമബത്തയാണ് ഇപ്പോള്‍ അനു വദിച്ചത്. എന്നാല്‍ ക്ഷാമബത്ത കുടിശ്ശിക അനുവദിക്കാതിരിക്കാന്‍ ബോധപൂര്‍വ്വം സര്‍ക്കാര്‍ ക്ഷാമബത്തയുടെ കാലാവധി പറയാതിരിക്കുകയാണെന്ന് കെഎസ്ടിയു ആരോപിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 2 ശതമാനം അനുവദിച്ചപ്പോഴും മുന്‍കാല പ്രാബല്യം അനുവദിച്ചിട്ടില്ല. കിട്ടാനുള്ള 19 ശതമാനം ക്ഷാമബത്ത ഉടന്‍ പ്രഖ്യാപിക്കണ മെന്നും പ്രഖ്യാപിച്ച ക്ഷാമബത്തയുടെ കുടിശ്ശിക അനുവദിക്കണമെന്നും കണ്‍വെന്‍ഷ ന്‍ ആവശ്യപ്പെട്ടു.
യതീംഖാന ടി.എ.എം.യു.പി. സ്‌കൂളില്‍ നടന്ന പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സംസ്ഥാന സെക്രട്ടറി ഇ. ആര്‍. അലി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാനിര്‍ അധ്യക്ഷനായി. കെ.എസ്.ടി.യു. വനിത വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ്. കെ. സ്വാലിഹ ടീച്ചര്‍, സബ് ജില്ലാ ട്രഷറര്‍ നൗഷാദ് പുത്തന്‍കോട്ടില്‍, സബ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ. യൂനുസ് സലിം, പഞ്ചായത്ത് സെക്രട്ടറി കെ.ടി. ജഫീര്‍, സി.പി. ശരീഫ്, സബ് ജില്ല സെക്രട്ടറി .പി അബ്ദുസ്സലാം, ടി.കെ. അന്‍സാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍:
സി.പി. ഷെരീഫ് (പ്രസിഡന്റ് ),
വി. റസാഖ്,
കെ .സക്കീര്‍,
കെ.ടി. റജീന, റംല (വൈസ് പ്രസിഡന്റുമാര്‍), പി.എ. മുഹമ്മദ് ശാമില്‍ (സെക്രട്ടറി), കെ. ജുനൈദ്,
കെ.വി. സഹല്‍, പി. ബള്‍കീസ്,
കെ. സജിത (ജോയിന്റ് സെക്രട്ടറിമാര്‍). കെ. ടി. സുഹ്‌റ (ട്രഷറര്‍)
വനിതാ വിംഗ് ഭാരവാഹികള്‍:
കെ.എ. മിന്നത്ത് ( ചെയര്‍പേഴ്‌സണ്‍), കെ. മിസ്ലി (കണ്‍വീനര്‍), സാലിഹ (ട്രഷറര്‍)