പാലക്കാട് : നെന്‍മാറ ഇരട്ടക്കൊലകേസിലെ പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടി മാട്ടായി വനമേഖലയില്‍ നിന്നാണ് ഇയാള്‍ പിടിയിലാതെന്നാണ് സൂചന. ഈ ഭാഗത്ത് ഇയാളെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. കൊല പാതകത്തിന് ശേഷം ഒളിവിലായിരുന്നു. പോത്തുണ്ടിമലയില്‍ നിന്നുമാണ് ചെന്താമ രയെ പൊലിസ് പിടികൂടുന്നത്. ചെന്താമരയ്ക്ക് വേണ്ടി ഇന്ന് വ്യാപകമായ തിരച്ചിലാണ് നടത്തിയിരുന്നത്. ഒടുവില്‍ തിരച്ചില്‍ നിര്‍ത്തി പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ചെന്താമര പിടിയിലാകുന്നത്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ ജനങ്ങളില്‍ നിന്നും സുരക്ഷിതമായി നെന്‍മാറ പൊലിസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. നാട്ടുകാരും പൊലിസും ചേര്‍ന്ന് ഇന്ന് വ്യാപകമായ തിരച്ചിലാണ് നടത്തിയത്. പിടിയിലായ സമയത്ത് ചെന്താമര അവശനിലയിലായിരുന്നു. അതുകൊണ്ട് പൊലിസ് സ്റ്റേഷനില്‍ നിന്നും ഉടനെ ആശുപ ത്രിയിലേക്ക് മാറ്റും. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു നെന്‍മാറയിലെ ഇരട്ടക്കൊലപാതകം.2019ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനേയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!