പാലക്കാട് : വിവരാവകാശ നിയമം സദ്ഭരണത്തിനുളള ഉപാധിയാണെന്നും ഉത്തര വാദിത്വം, സുതാര്യത, അഴിമതി ഇല്ലാത്ത ഭരണം എന്നിവയാണ് നിയമം ലക്ഷ്യമാക്കു ന്നതെന്നും സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍ ടി.കെ രാമകൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലയിലെ പരാതി പരിഹാര സിറ്റിങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൗലിക അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ കോടതിയെ സമീപിച്ച് അവ നേടേണ്ട അവസ്ഥയാണുളളത്. വിവരാവകാശ നിയമപ്രകാരം യാതൊരു ചിലവും ഇല്ലാതെ ജന ങ്ങള്‍ക്ക് വിവരം ലഭിക്കും. നിയമപരമായി ലഭിക്കേണ്ട അവകാശങ്ങളാണെങ്കില്‍ ല ഭിച്ചിരിക്കണം എന്നതനുസരിച്ചാണ് കമ്മീഷന്‍ മുന്നോട്ട് പോകുന്നത്. നിയമം നടപ്പി ലാക്കുമ്പോഴാണ് അത് അര്‍ത്ഥ പൂര്‍ണ്ണമാകുന്നത്. ക്രോഢീകരിച്ചില്ലെന്നും ലഭ്യമല്ലെന്നു ള്ള കാരണത്താല്‍ വിവരങ്ങള്‍ നിഷേധിക്കുന്നത് ശരിയായ രീതിയില്ല. വ്യക്തമായതും സത്യമായ, സംശയത്തിനിടമില്ലാത്ത വിവരങ്ങളാണ് സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ക്ക് ലഭിക്കേണ്ടത്. നല്‍കുന്ന വിവരങ്ങള്‍ ആധികാരികമല്ലാതിരിക്കുക, വളരെ ചുരുക്കി ആവശ്യമായ കാര്യങ്ങള്‍ കൊടുക്കാതിരിക്കുക എന്നതെല്ലാം നിയമത്തിന് എതിരാണ്. ചില ആളുകള്‍ മനപൂര്‍വം ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കുന്നതിനായി നിയമം ദുരുപ യോഗം ചെയ്യുന്നതായി കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബോധ വല്‍ക്കരണക്ലാസുകളും ശില്പശാലകളും തെളിവെടുപ്പിന്റെ ഭാഗമായി ഹിയറിങ്ങുക ളും, ഓഫീസുകളില്‍ പരിശോധനയും കമ്മീഷന്‍ നടത്തുന്നുണ്ട്. സെക്ഷന്‍ 4(1) പ്രകാരം ഓഫീസുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെബ്‌സൈറ്റിലോ ജനങ്ങള്‍ക്ക് ലഭിക്കുന്ന തരത്തിലോ സംവിധാനമൊരുക്കേണ്ടതാണ്.

ഒഫീഷ്യല്‍ സ്രീക്രട്ട്‌സ് ആക്ട് 2005 ല്‍ വിവരാവകാശം വന്നതോടെ പ്രാബല്യമില്ലാതെ ആയി. എന്നാല്‍ ഇപ്പോഴും സര്‍ക്കാര്‍ രേഖകളും വിവരങ്ങളും രേഖകളും പലപ്പോഴും രഹസ്യമാക്കി വയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ എക കണ്‌ഠേനമായ തീരുമാന പ്രകാരം നിലവില്‍ വന്ന നിയമം ജനങ്ങളെ ജനാധിപത്യത്തി ന്റെ ഭാഗമാക്കുന്നതിന്റെ ശ്രമത്തിന്റെ ഭാഗമായി ജനങ്ങള്‍ വിവരങ്ങളറിയണമെ ന്നതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

വിവരാവകാശ കമ്മീഷന്‍ സിറ്റിങ് 13 പരാതികള്‍ തീര്‍പ്പാക്കി

സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ടി.കെ. രാമകൃഷ്ണന്‍ ജില്ലയില്‍ നടത്തിയ സിറ്റി ങ്ങില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറി ങ്ങില്‍ ആകെ 15 പരാതികളാണ് ലഭിച്ചത്. രണ്ടു കേസുകള്‍ക്ക് സമന്‍സ് നല്‍കി. യഥാ സമയം മറുപടി നല്‍കാത്തവര്‍ക്കെതിരെ സെക്ഷന്‍ 20 (1) പ്രകാരം നടപടി സ്വീകരിക്കു മെന്നും വിവരാവകാശ കമ്മീഷ്ണര്‍ അറിയിച്ചു. വിവരാവകാശ കമ്മീഷന്‍ സെക്ഷന്‍ 18 പ്രകാരം ഒരു പൗരന് വിവരം നല്‍കാന്‍ കഴിയാതെ ഇരിക്കുക, അപേക്ഷ സ്വീകരിക്കാ തെ ഇരിക്കുക, എസ്.പി.ഐ.ഒ യെ നിയമിക്കാതിരിക്കുക, കാരണമില്ലാതെ വിവരം നി ഷേധിക്കുക എന്നിവ ഉള്‍പ്പെടുന്ന കംപ്ലെയിന്റ് പെറ്റീഷന്‍, അപ്പീലുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയാണ് അദാലത്തില്‍ പരിഗണിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!