ആലത്തൂര്‍:ഓണാഘോഷം റദ്ദ് ചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത് പ്രിയദര്‍ശിനി ക്ലബ്ബ് മാതൃകയായി.സാമൂഹ്യ സേവനമികവില്‍ കഴിഞ്ഞ 20 വര്‍ഷമായി ഓണത്തിന് നിര്‍ധനര്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും നല്‍കി വന്ന കാവശ്ശേരി ചുണ്ടക്കാട് പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബാണ് ഈ വര്‍ഷത്തെ ഓണാഘോഷം റദ്ദുചെയ്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് നേരിട്ടിറങ്ങിയത്. കാവശ്ശേരിയിലെ വിവിധ വാര്‍ഡുകളിലെ മുപ്പതോളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും നല്‍കിയ ശേഷം വയനാട് മേപ്പാടി,മൂപ്പൈനാട് പഞ്ചായത്തിലെ താഴെ അരപ്പറ്റയില്‍ മിച്ചഭൂമി പതിച്ചു ലഭിക്കാത്തതിനാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കുടില്‍കെട്ടി സമരം ചെയ്ത് പ്രളയത്തില്‍ ദുരിതം ഏറ്റുവാങ്ങിയ നൂറോളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും ഓണപ്പുടവയും എത്തിച്ച് നല്‍കി.ദഅരി, പഞ്ചസാര, പരിപ്പ്, പച്ചക്കടല, വെളിച്ചെണ്ണ, മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, കടുക്, ഉലുവ, ജീരകം, ചായപ്പൊടി, ബിസ്‌ക്കറ്റ്,വസ്ത്രം എന്നിവയടങ്ങിയ കിറ്റാണ് നല്‍കിയത്. ക്ലബ്ബ് സെക്രട്ടറി സുനു ചന്ദ്രന്‍, പ്രസിഡന്റ് കെ.എന്‍.നൗഷാദ്, വൈസ് പ്രസിഡന്റ് എസ്.ഷെരീഫ്, ജോയിന്റ് സെക്രട്ടറി വി.സുകേഷ്, ട്രഷറര്‍ കെ.ബാബു, വി.സുനില്‍കുമാര്‍, കെ.മധു, എ.ഫൈസല്‍, എ.ഹംസ, അനസ്, അന്‍സര്‍, സാലിഹ്, കെ.ഉണ്ണികൃഷ്ണന്‍, എ.നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ വര്‍ഷം ചെങ്ങന്നൂരിലും ദുരിത ബാധിതരെ സഹായിക്കാന്‍ ക്ലബ്ബ് നേതൃത്വം നല്‍കിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!