അഗളി: ഹരിത ഊര്‍ജ ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ട് അഗളി , മണ്ണാര്‍ക്കാട് സബ് സ്റ്റേഷന്‍ പദ്ധതികള്‍ക്ക് അംഗീകാരം ലഭിച്ചതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണ ന്‍കുട്ടി അറിയിച്ചു. 311.11 കോടി രൂപയുടെ പദ്ധതിയാണിത്. പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിലെ വെട്ടത്തൂരില്‍ നിന്നും 25 കിലോമീറ്റര്‍ ദൂരത്തില്‍ 220 കെ.വി ലൈന്‍ വലിച്ച് മണ്ണാര്‍ക്കാട് 220 സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുകയും മണ്ണാര്‍ക്കാട് നിന്നും അഗളിയി ലേക്ക് 25 കിലോമീറ്റര്‍ ദൂരത്തില്‍ 220 കെ.വി ലൈന്‍ വലിച്ച് അഗളിയില്‍ സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുകയും ചെയ്യും. ആധുനിക രീതിയിലുള്ള ഗ്യാസ് ഇന്‍സുലേറ്റഡ് സബ് സ്റ്റേഷ നുകളാണ് സ്ഥാപിക്കുക. ഈ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതോടുകൂടി അട്ടപ്പാടി മേഖലയിലെ വൈദ്യുതി പുനരുപയോഗ ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് കൂടുതല്‍ പ്രോത്സാ ഹനം ലഭിക്കും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി അറി യിച്ചു. അട്ടപ്പാടി മേഖലയില്‍ 200 മെഗാ വാട്ട് വൈദ്യുതി കാറ്റില്‍ നിന്നും 400 മെഗാ വാട്ട് വൈദ്യുതി സോളാറില്‍ നിന്നും ഉത്പാദിപ്പിക്കാനുള്ള ശേഷിയുള്ളതായിട്ടാണ് വിഭാവ നം ചെയ്തിട്ടുള്ളത്. 33 ശതമാനം കേന്ദ്രസര്‍ക്കാര്‍ ധനസഹായവും പദ്ധതിക്ക് ലഭിക്കുമെ ന്നും മന്ത്രി പറഞ്ഞു.
