മണ്ണാര്‍ക്കാട്: കലാലയങ്ങളില്‍ അക്രമങ്ങളും സംഘര്‍ഷങ്ങളും നടത്തുന്നത് അവസാനി പ്പിക്കണമെന്നും അതല്ലെങ്കില്‍ ഒരു തലമുറയുടെ ഭാവി തകര്‍ന്നടിയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. സൗഹൃദമാണ് കാംപസ് ജീവിതത്തിന്റെ ചാലക ശക്തി. ആ സൗഹൃദം ഏറ്റവും കൂടുതല്‍ ശക്തിപ്പെടുത്തേണ്ട ഇടങ്ങളാണ് സര്‍വകലാ ശാലാ കലോത്സവങ്ങള്‍. അത് കൊണ്ട് തന്നെ ഒത്തൊരുമയോടെ സംഘടിപ്പിക്കുവാനും സൗഹൃദം ഊട്ടിയുറപ്പിക്കുവാനും എല്ലാവരും ശ്രമിക്കണം. സ്‌കൂള്‍ കലോത്സവ മാതൃ കയില്‍ അധ്യാപക – വിദ്യാര്‍ത്ഥി സംഘടനകള്‍ ഒത്തൊരുമിച്ച് സര്‍വകലാശാലാ ക ലോത്സവങ്ങള്‍ സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ ത്തു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. എം.എല്‍.എമാരായ കെ.ശാന്തകു മാരി, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു.മണ്ണാര്‍ക്കാട് നഗരസ ഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, നജാത്ത് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മുഹമ്മ ദലി, കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് മെമ്പര്‍ മധു രാമനാട്ടുകര, അക്കാദമി ക് കൗണ്‍സില്‍ അംഗങ്ങളായ ഡോ.പി.കെഅനീസുദ്ദീന്‍, ഡോ.ടി സൈനുല്‍ ആബിദ്, സെനറ്റ് മെമ്പര്‍ അമീന്‍ റാഷിദ് ,യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ നിതിന്‍ ഫാത്തിമ, ജനറല്‍ സെക്രട്ടറി മുഹമ്മദ് സഫ്‌വാന്‍, പാലക്കാട് ജില്ലാ എക്‌സിക്യുട്ടീവ് മെമ്പര്‍ അഭിനന്ദ്, മലപ്പുറം ജില്ലാ എക്‌സിക്യുട്ടീവ് മെമ്പര്‍ പി.കെ മുബഷിര്‍ എന്നിവര്‍ സംസാരിച്ചു.പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ.യു ഹംസ, കണ്‍വീനര്‍ ഗിരീഷ് ഗുപ്ത നന്ദിയും പറഞ്ഞു.
