അലനല്ലൂര്‍:എ.എം.എല്‍.പി. സ്‌കൂള്‍ നൂറ്റിഇരുപതാം വാര്‍ഷികാഘോഷങ്ങളോടനുബ ന്ധിച്ച് അലനല്ലൂര്‍ പഞ്ചായത്തില്‍ എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടി പ്പിക്കുന്ന എഴുത്തുകൂട്ടം-രചനാ ശില്‍പശാല ഫെബ്രുവരി നാലിന് കാലത്ത് 11 മുതല്‍ വിദ്യാലയത്തില്‍ നടക്കും. എണ്‍പതോളം കുട്ടികള്‍ പങ്കെടുക്കും. സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്യും. യുറീക്ക പത്രാധിപ സമിതി അംഗം പി.എം നാരായണന്‍മാസ്റ്റര്‍, സാഹിത്യകാരന്‍ എം.കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്‍കും. മികച്ച രചനകള്‍ സ്‌കൂള്‍ സുവനീറില്‍ പ്രസിദ്ധീകരിക്കും. ആദ്യമൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
