അഗളി : കാരറ ഗവ. യുപി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ ആരാധ്യക്കും മയൂഖക്കും ആ ശ്വാസത്തോടെ ഇനി സ്‌കൂളിലേക്ക് മടങ്ങാം. സ്‌കൂളിന് ഭീഷണിയായി നില്‍ക്കുന്ന മര ങ്ങള്‍ മുറിച്ചു മാറ്റാമെന്നും സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാമെന്നു മുള്ള മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ഉറപ്പില്‍. കഴിഞ്ഞ കാലവര്‍ഷത്തില്‍ തകര്‍ന്ന സംര ക്ഷണഭിത്തിയും സ്‌കൂള്‍ മുറ്റവും പുനഃസ്ഥാപിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്ത ണമെന്നും സ്‌കൂളിനും തൊട്ടടുത്ത വീടുകള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന മരം മുറി ച്ചു മാറ്റണമെന്നുമുള്ള അപേക്ഷയുമായാണ് ആറാം ക്ലാസുകാരിയായ മയൂഖയും അ ഞ്ചാം ക്ലാസുകാരിയായ ആരാധ്യയും അട്ടപ്പാടി താലൂക്ക് തല അദാലത്തിന് മന്ത്രിയെ കാണാന്‍ എത്തിയത്. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എം.സി പ്രേമചന്ദ്രനും ഹെഡ്മിസ്ട്രസ് സിന്ധു സാജനോടും ഒപ്പമാണ് ഇരുവരും എത്തിയത്. മന്ത്രി കെ കൃഷ്ണന്‍കുട്ടി അനുഭാവ പൂര്‍വ്വം ഇവരുടെ പരാതികള്‍ കേട്ടു. സ്‌കൂളിലെ പ്രീ പ്രൈമറി വിഭാഗം ശിശു സൗഹൃദം ആക്കുന്നതിനുള്ള ഉപകരണങ്ങള്‍ നല്‍കുന്നതിനും കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കു ന്നതിന് സ്‌കൂളിലെ കിണര്‍ ആഴം കൂട്ടുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണമെ ന്നു കൂടി ഇവര്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
സ്‌കൂളിനും വീടുകള്‍ക്കും ഭീഷണിയായ മരങ്ങള്‍ മുറിച്ചുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ അഗളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. തകര്‍ ന്ന സ്‌കൂള്‍ മുറ്റവും സംരക്ഷണഭിത്തിയും പുനഃസ്ഥാപിക്കുന്നതിനും കിണറിന്റെ ആ ഴം കൂട്ടുന്നതിനും പ്രീപ്രൈമറി വിഭാഗത്തിലേക്ക് കുട്ടികള്‍ക്കാവശ്യമായ കളിയുപകര ണങ്ങള്‍ ലഭ്യമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ ഐടിഡിപി പ്രോജക്ട് ഓഫീസര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ കൈയില്‍ നിന്നും ഓട്ടോഗ്രാഫ് കൂടി വാങ്ങിയ സന്തോഷത്തിലാണ് ഇരുവരും അദാലത്തില്‍ നിന്നും മടങ്ങിയത്.
