ചിറ്റൂര്‍:നന്ദിയോട് ക്ഷീരോല്പാദക സഹകരണ സംഘം സൗജന്യ ഓണക്കിറ്റ്, ബോണസ്, ഇന്‍സെന്റീവ് എന്നിവ വിതരണം ചെയ്തു. കെ.വി വിജയദാസ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി നാരായണന് അധ്യക്ഷനായി. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജെ എസ് ജയസുജീഷ് ഉല്പാദക ബോണസ് വിതരണം ചെയ്തു. നാന്‍സി കെ വര്‍ഗീസ്, ഡി അജിത്ത് ദേവ്, എന്നിവര്‍ സംസാരിച്ചു സംഘം സെക്രട്ടറി എം വിജയന് സ്വാഗതവും സംഘം വൈസ് പ്രസിഡന്റ് എം മുത്തുകുമാര്‍ നന്ദിയും പറഞ്ഞു. ചടങ്ങിനോട് അനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയും കൈമാറി.