കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കൊല്ലം അഞ്ചലിലാണ് സംഭവം. തടിക്കാട് അമൃതാലയത്തില്‍ ലേഖ(40)ആണ് കൊല്ലപ്പെട്ടത്. 45കാരനായ ഭര്‍ത്താവ് ജയനെ സമീപത്തെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം കഴിച്ച് ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രഥമിക നിഗമനം.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ഇരുനിലക്കെട്ടിടത്തിന്റെ മുകള്‍ നിലയിലായിരുന്നു ജയനും ലേഖയും താമസിച്ചിരുന്നത്. രണ്ട് കുട്ടികളാണ് ഇവര്‍ക്കുള്ളത്. താഴത്തെ നിലയില്‍ ജയന്റെ മാതാപിതാക്കളും സഹോദരനും കുടുംബവുമാണ് താമസിച്ചിരുന്നു. രാത്രിയില്‍ മുകള്‍ നിലയില്‍ നിന്നും വലിയ ബഹളം കേട്ടിരുന്നുവെനന് ഇവര്‍ പറയുന്നു.
ബഹളം കേട്ട് ജയന്റെ മാതാപിതാക്കളും സഹോദരനും മുകള്‍ നിലയില്‍ എത്തിയെങ്കിലും കതക് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുട്ടി വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് വെട്ടിപ്പൊളിച്ചാണ് അകത്ത് കടന്നത്. ഇരുവരെയും മരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു. സംവഭം നടക്കുമ്ബോള്‍ ഇവരുടെ കുട്ടികള്‍ സമീപത്തെ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. മൃതദേഹം പോസ്റ്റോമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.