കൊല്ലം: കല്ലട അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഇന്ന് രാവിലെ 11യോടെ തുറക്കും. നിലവിലുള്ള 22.5 സെന്റിമീറ്ററില്‍ നിന്നും 60 സെന്റീമീറ്റര്‍ ആയാണ് ഷട്ടറുകള്‍ തുറക്കുക.
നീരൊഴുക്ക് ക്രമാതീതമായി വര്‍ധിച്ചു കൊണ്ടിരിക്കുകയും ജനറേറ്ററര്‍ കേടായതിനാല്‍ അണക്കെട്ടിലെ വൈദ്യുതി ഉല്‍പ്പാദനം നിലച്ചതും കാരണമാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്.
കല്ലടയാറ്റിന്റെ ഇരുകരകളില്‍ താമസിക്കുന്നവര്‍ക്കും നദിയിലും നദീമുഖത്തും വിവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.