ചിറ്റൂര്‍ :ഹരിത പെരുമാറ്റ ചട്ടം പാലിച്ച് പരിസ്ഥിതി സൗഹൃദ ശാസ്‌ത്രോത്സവം എന്ന പ്രത്യേകതയുമായാണ് ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് സ്‌കൂളിലും ,ചിറ്റൂര്‍ വിജയമാതാ സ്‌കൂളി ലുമായി പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രമേള നടക്കുന്നത്.എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ സഹായത്താല്‍ പ്രത്യേക ഹരിത കര്‍മ്മ സേനയും രൂപീകരിച്ചിട്ടുണ്ട്.പരിസ്ഥിതി സൗഹൃദ കൗണ്ട റുകളാണ് വേദിയിലുള്ളത്. ചപ്പുചവറുകള്‍ ഇടേണ്ട കുട്ടമുതല്‍ തുടങ്ങി മാറ്റം.മുള കൊണ്ടാണ് കുട്ടകള്‍ നിര്‍മിച്ചിട്ടുള്ളത് .ഫ്‌ള ക്‌സില്‍ നിറഞ്ഞ പ്രചരണബോര്‍ഡുകള്‍ വേദിയില്‍ എവിടെയും കാണില്ല.പകരം തുണിയില്‍ തീര്‍ത്ത സ്വാഗത ബോര്‍ഡുകള്‍ മാത്രം.ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച സന്ദേശങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ എല്ലാ വേദികളിലും സ്ഥാപിച്ചിട്ടുണ്ട് .ഭക്ഷണ മൊരുക്കുന്ന ഊട്ടുപുരയിലും വിളമ്പുന്ന സ്ഥലത്തും പ്ലാസ്റ്റിക്കിന് ഇടം നല്‍കിയിട്ടില്ല. ഊണിന് വാഴയിലയിലാണ് ചോറ് വിളമ്പുന്നത്. കുടിവെള്ളത്തിന് സ്റ്റീല്‍ ഗ്ലാസ്സുകളും ഉപയോഗിക്കുന്നു.ചിറ്റൂര്‍ നഗര സഭയുടെയും,ശുചിത്വ മിഷന്റെയും സഹായം ഇതിനായി ലഭിക്കുന്നുണ്ട്.തികച്ചും പൈതൃക രീതിയില്‍ തയ്യാറാക്കിയ ഗ്രീന്‍ പ്രോട്ടോകോള്‍ പവലിന്‍ ആണ് മറ്റൊരു ആകര്‍ഷണം .ഇവിടെ പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ബോധവല്‍ക്കര ണവും സംഘടിപ്പിച്ചിട്ടുണ്ട് .നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്ക ണ്ടറി സ്‌കൂളിലെ അദ്ധ്യാപകന്‍ കെ എച്ച് ഫഹദ് കണ്‍വീനറാണ്. ഡ്രീം ടൈംസ് ക്രിയേഷന്‍സ് സുബീഷാണ് പവലിന്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് .