കോട്ടോപ്പാടം: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കുണ്ട്‌ലക്കാട് സൗപര്‍ണ്ണിക ചാരിറ്റി കൂട്ടായ്മ തൈനടാം തണലൊരുക്കാം എന്ന സന്ദേശവുമായി പ്രദേശത്തെ മുന്നൂറോളം വീടുകളിലേക്ക് നെല്ലിമര തൈകള്‍ വിതരണം ചെയ്തു.കൂട്ടായ്മ പ്രസിഡന്റ് പി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.ഭാരവാഹികളായ പി, ഗോപി, എന്‍ പി കാസിം, സി ഇബ്രാഹിം, പി മുഹമ്മദലി, സി ശ്രീകുമാര്‍, പി ചാമി, ടി ജുനൈസ്, സി പി ഷമീര്‍, എന്നിവര്‍ പങ്കെടുത്തു.സെക്രട്ടറി, പി എം മുസ്തഫ സ്വാഗതവും സി, കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു.
