മണ്ണാര്‍ക്കാട്:ഭൂമിക്ക് പച്ചക്കുട നിവര്‍ത്താന്‍ നാടൊരുമിച്ചു. വീട്ടുപ റമ്പിലും പൊതു ഇടങ്ങളിലും പാതയോരങ്ങളിലും സര്‍ക്കാര്‍ ഓ ഫീസ് വളപ്പിലും വൃക്ഷതൈകളും ഔഷധസസ്യങ്ങളും നട്ട് പരി സ്ഥിതിദിനം ആചരിച്ചു.വിവിധ രാഷ്ട്രീയ സംഘടനകളും യുവജന കൂട്ടായ്മകളും സ്ഥാപനങ്ങളും ദിനാചരണത്തിന് സജീവമായി രംഗ ത്തിറങ്ങി.മണ്ണാര്‍ക്കാട് മേഖലയില്‍ നടന്ന പരിസ്ഥിതി ദിനാചരണ വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍…
നഗരസഭ പരിസ്ഥിതി ദിനം ആചരിച്ചു
മണ്ണാര്‍ക്കാട്:വൃക്ഷതൈകള്‍ നട്ട് മണ്ണാര്‍ക്കാട് നഗരസഭ പരിസ്ഥിതി ദിനം ആചരിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ശുചീകരണ യജ്ഞ വും നടത്തി.നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത ടീച്ചര്‍ അധ്യക്ഷയായി. സെ ക്രട്ടറി ശ്രീരാഗ്,കൗണ്‍സിലര്‍മാര്‍,നഗരസഭ ഉദ്യോഗസ്ഥര്‍,ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

യൂണിവേഴ്‌സല്‍ കോളേജില്‍ വൃക്ഷതൈകള്‍ നട്ടു
മണ്ണാര്‍ക്കാട്:യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സ യന്‍സ് ‘ ക്യാംപസില്‍ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയര്‍ മാന്‍ പി.കെ.ശശി വൃക്ഷ തൈകള്‍ നട്ട് നിര്‍വ്വഹിച്ചു.സര്‍ക്കിള്‍ സഹ കരണ യൂണിയന്‍ ചെയര്‍മാന്‍ എം.പുരുഷോത്തമന്‍, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ജി.സാബു, ഭരണ സമിതി അം ഗങ്ങളായ അഡ്വ.കെ.സുരേഷ് , കെ.എ.കരുണാകരന്‍ ,അനിത .പി, ബിന്ദു.പി. വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. നസീം ,സെക്രട്ടറി എം. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

കെ എസ് ടി യു പരിസ്ഥിതി കാമ്പയിന് തുടക്കമായി
എടത്തനാട്ടുകര:’കരുതലാകും ഒരു കുഞ്ഞു തൈ ‘എന്ന പ്രമേയത്തി ല്‍ ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി കെ.എസ്. ടി. യു നടത്തുന്ന പരിസ്ഥിതി കാമ്പയിന് എടത്തനാട്ടുകര ഗവ. ഓറി യന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കം.ഉപജില്ലാതല ഉദ്ഘാ ടനം നാട്ടുകല്‍ സി.ഐ ഹിദായത്തുള്ള മാമ്പ്ര ഫലവൃക്ഷതൈനട്ടു നിര്‍വ്വഹിച്ചു.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടു കു ണ്ടില്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി.വിദ്യാഭ്യാസ ജില്ലാ പ്രസി ഡണ്ട് അബൂബക്കര്‍കാപ്പുങ്ങല്‍ അധ്യക്ഷനായി. ഭാരവാഹികളായ പി.സുല്‍ഫിക്കറലി,പി.അന്‍വര്‍സാദത്ത്,ടി.കെ.എം.ഹനീഫ,പി.പി.ഹംസ,കെ.എ.മനാഫ്,എന്‍.എ.സുബൈര്‍,പി.കെ.നൗഷാദ് പ്രസംഗി ച്ചു.കാമ്പയിന്റെ ഭാഗമായി കെ.എസ്.ടി.യു അംഗങ്ങള്‍ പത്ത് ഫല വൃക്ഷ തൈകള്‍ വീതം നട്ടുപിടിപ്പിക്കും.വൃക്ഷതൈ വിതരണം, വിവിധ രചനാ മത്സരങ്ങള്‍,പരിസ്ഥിതി സംരക്ഷണ ബോധവല്‍ ക്ക രണ പരിപാടികള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.

ഉഭയമാര്‍ഗം വാര്‍ഡില്‍ പരിസ്ഥിതി ദിനാഘോഷം
മണ്ണാര്‍ക്കാട്:നഗരസഭ ഉഭയമാര്‍ഗം വാര്‍ഡില്‍ പരിസ്ഥിതി ദിനാ ഘോഷം സംഘടിപ്പിച്ചു.വാര്‍ഡില്‍ വൃക്ഷ തൈകള്‍ വിതരണം നടത്തി.വാര്‍ഡ് കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യ ക്ഷത വഹിച്ചു.നഗരസഭ ഉപധ്യക്ഷ പ്രസീത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ബാല കൃഷ്ണന്‍,ജെഎച്ച്‌ഐ ഉമ്മര്‍,ആശ വര്‍ക്കര്‍ ഷീബ, സിഡിഎസ് അംഗം വിജി, അംഗന്‍വാടി ടീച്ചര്‍ നസീഫ,ആര്‍ആര്‍ടി അംഗങ്ങളായ അബ്ദുറഹ്മാന്‍, ബാബു നാസര്‍, മുഹമ്മദലി, ഷമീര്‍ ആനോടാന്‍, വീരാപ്പു, ജാസി, അനീഫ, രമേഷ് ഗുപ്ത,അര്‍ജുന്‍, അഭിത്കൃഷ്ണ, കാര്‍ത്തിക്, വാപ്പുട്ടി, സുനി, ഷാനിബ് തുടങ്ങിയവര്‍ സംസാരിച്ചു.

തച്ചനാട്ടുകരയില്‍ പരിസ്ഥിതി ദിനാചരണം വിപുലം
നാട്ടുകല്‍:തച്ചനാട്ടുകര പഞ്ചായത്തില്‍ ലോക പരിസ്ഥിതി ദിനാച രണം വിവിധ പരിപാടികളോടെ വിപുലമായി ആചരിച്ചു. വൃക്ഷ ത്തൈ വിതരണം,നടീല്‍, പരിസര ശുചീകരണം തുടങ്ങിയയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.നാട്ടുകല്‍ പി എച്ച് സി യില്‍ നടന്ന പഞ്ചായത്ത് തല ദിനാചരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം ഉദ്ഘാടനം ചെയ്തു.ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ സി പി സുബൈര്‍ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ ബുഷറ കലം പറമ്പില്‍,തങ്കം മഞ്ചാടിക്കല്‍,ഗ്രാമ പഞ്ചായത്തംഗങ്ങളായ എം സി രമണി,രമേഷ് മണലടിക്കളം, മെഡിക്കല്‍ ഓഫീസര്‍ ലീ മോഹന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവിചന്ദ്രന്‍, കെ പി കുഞ്ഞുമുഹമ്മദ്, അമീ ന്‍ റാഷിദ് നാട്ടുകല്‍,നൗഷാദ് കെ പി തുടങ്ങിയവര്‍ പങ്കെടുത്തു. തൊടൂക്കാപ്പ് ഇക്കോ ടൂറിസം പദ്ധതി പ്രദേശത്തും പരിസരത്തും വൃക്ഷ തൈകള്‍ നട്ടു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി എം സലീം പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജയപ്രകാശ് ചടങ്ങില്‍ മുഖ്യാതിഥിയായി. ഡെപ്യുട്ടി റൈഞ്ച് ഓഫീസര്‍ ജയപ്രകാശ്, എസ് എഫ് ഒ മാരായ മോഹന കൃഷ്ണന്‍, ഹരിദാസ്,ബി എഫ് ഒ മുഹമ്മദ് സിദ്ധീഖ്,ഒ അബ്ദു തുടങ്ങിയവര്‍ പങ്കെടുത്തു. നാട്ടുകല്‍ പോലീസ് സ്റ്റേഷനില്‍ നടന്ന പരിപാടിയില്‍ സി ഐഹിദായത്തുള്ള മാമ്പ്ര,എസ് ഐ അനില്‍ മാത്യു,ഉമ്മര്‍ ചോലശ്ശേരി,രമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

തെന്നാരിയില്‍ പരിസ്ഥിതിദിനാചരണം
മണ്ണാര്‍ക്കാട്: തെന്നാരി വാര്‍ഡില്‍ വൃക്ഷതൈ വിതരണവും ഹെല്‍ ത്ത് സെന്റര്‍ ശുചീകരണവും നടന്നു.വാര്‍ഡ് കൗണ്‍സിലര്‍ കമലാ ക്ഷി ഉദ്ഘാടനം ചെയ്തു.നഴ്‌സ്സി ന്ധു,ലിസ്സി,ഷീല, സുകുമാരന്‍, രാധാകൃഷ്ണന്‍,പ്രശാന്ത്,സതീഷ്,സുജാത,മോനിഷ,മുരളി,വികെ പ്രജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കുടുംബാരോഗ്യ കേന്ദ്രത്തില്‍ പരിസ്ഥിതി ദിനാചരണം
കോട്ടേപ്പാടം:കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വൃക്ഷ തൈകള്‍ നട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാ ടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി, മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദു കല്ലടി,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് ജോര്‍ജ് വര്‍ഗീസ്, ജെപിഎച്ച്എന്‍ റുഖിയ, ഫാര്‍മസിസ്റ്റ് സന്തോഷ്, എച്ച് എ ഉമ്മര്‍ ഒറ്റകത്ത്,തൊഴിലു റപ്പ് പദ്ധതി ഓവര്‍സിയര്‍ രജനി,എഡിഎസ് ഫൗസിയ എന്നിവര്‍ പങ്കെടുത്തു.

നവോദയ ക്ലബ്ബ് പരിസ്ഥിതി ദിനാചരണം
മണ്ണാര്‍ക്കാട്: തെന്നാരി നവേദയ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വൃക്ഷതൈ നടലും വിതരണവും നടത്തി.വാര്‍ഡ് കൗണ്‍സിലര്‍ കമലാക്ഷി ഉദ്ഘാടനം ചെയ്തു.എകെ രാധാകൃഷ്ണന്‍, അനൂപ് പയ്യുണ്ട,സതീഷ് പുളിയത്ത്,അപ്പു കെപി,സതീഷ് വികെ, പ്രസാദ് തെന്നാരി,മുരളി വികെ,ബിജു പുളിയത്ത്,ചാമുകുട്ടി, കണ്ണന്‍, പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്‌നേഹവനവുമായി ഡിവൈഎഫ്‌ഐ
തെങ്കര: തെങ്കര മെഴുകംപാറയില്‍ ഡിവൈഎഫ്‌ഐ സ്‌നേഹവനം പദ്ധതി ആരഭിച്ചു.പൊട്ടിതോടിനും കനാല്‍ അരികിനും ഇടയിലാ യി പ്രത്യേക സജ്ജമാക്കിയ സ്ഥലത്താണ് വൃക്ഷ തൈനട്ട് സ്‌നേഹ വനം ഒരുക്കിയത്.മേഖല സെക്രട്ടറി വിവേക് തോലനൂര്‍,സിപിഎം ബ്രാഞ്ച് സെക്രട്ടറി രാധാകൃഷ്ണന്‍ ബാലസംഘം കണ്‍വീനര്‍ സതീഷ് ചേലംഞ്ചേരി,എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി സൂരജ്,വിഷ്ണു, രാജേ ഷ്,കിരണ്‍,സുനില്‍,കിഷോര്‍,സന്ദീപ്,അഭിജിത്ത്,ചന്ദ്രന്‍,സുദേവന്‍,കൃഷ്ണദാസ്,വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.

യൂത്ത് കോണ്‍ഗ്രസ് വൃക്ഷതൈനട്ടു
മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉഭയ മാര്‍ഗം, അരകുറുശ്ശി, കൊടുവാളികുണ്ട് മേഖലകളില്‍ വൃക്ഷതൈ കള്‍ നാടുകയും പരിസരം ശുചീകരിക്കുകയും ചെയ്തു.കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മുഹമ്മദാലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഷമീര്‍ ആനോടാന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കു റുശ്ശി, ജാസി, അനീഫ, രമേഷ് ഗുപ്ത, അര്‍ജുന്‍, വീരാപ്പു, കാര്‍ത്തിക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

തൈനട്ട് ഡിവൈഎഫ്‌ഐ മുണ്ടക്കുന്ന് യൂണിറ്റ്
അലനല്ലൂര്‍: ഡിവൈഎഫ്‌ഐ മുണ്ടക്കുന്ന് യൂണിറ്റിന്റെ നേതൃത്വ ത്തില്‍ അംഗനവാടിയിലും പരിസര പ്രദേശങ്ങളിലും വീടുകളിലും വൃക്ഷതൈ നട്ടു.യൂണിറ്റ് സെക്രട്ടറി പി സജീഷ്,മേഖല കമ്മിറ്റി അംഗം എ പി ശിവപ്രകാശ്,ടി വിനേഷ്,ഹരിദാസന്‍ കെ,ഉബൈദ് ഇ,സി അബ്ദുസമദ്,സുര ടി,കുറവാഞ്ചീരി സുബ്രഹ്മണ്യന്‍,ചുങ്കന്‍ ഷിബിന്‍,സി അഭിജിത്ത്,ഭാസ്‌കരന്‍ മാസ്റ്റര്‍,ജംഷീര്‍ മരുതംപാറ, ചുങ്കന്‍ സജീര്‍ എന്നിവര്‍ സംബന്ധിച്ചു.

പരിസ്ഥിതി ദിനാചരണം നടത്തി .
മണ്ണാര്‍ക്കാട്:കേരള എന്‍ജിഒ യൂണിയന്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മി റ്റി ലോക പരിസ്ഥിതി ദിനം ആചരിച്ചു.മണ്ണാര്‍ക്കാട് സബ് രജിസ്ട്രാ ര്‍ ഓഫീസ് പരിസരം ശുചീകരിക്കുകയും വൃക്ഷത്തൈ നടുകയും ചെയ്തു. എന്‍ജിഒ യൂണിയന്‍ ജില്ല പ്രസിഡണ്ട് ഇ.മുഹമ്മദ് ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടേറിയറ്റ് അംഗം ടി പി സന്ദീ പ് അദ്ധ്യക്ഷനായി, ഏരിയ സെക്രട്ടറി മുഹമ്മദ് റഷീദ് സ്വാഗ തവും, ട്രഷറര്‍ ബഷീര്‍ നന്ദിയും പറഞ്ഞു .പ്രവര്‍ത്തകരായ സുധാ കരന്‍ , ജിജു, സജി ,സുരേഷ് ,ജയപ്രകാശ്, ശെല്‍വന്‍ എന്നിവര്‍ പങ്കെടുത്തു.

ഉപ്പുകുളത്ത് ഡിവൈഎഫ്‌ഐ തൈനട്ടു
അലനല്ലൂര്‍:ഡിവൈഎഫ്‌ഐ ഉപ്പുകുളം യൂണിറ്റിന്റെ നേതൃത്വത്തി ല്‍ വൃക്ഷതൈ നടലും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി. പാ തയുടെ ഇരുവശങ്ങളിലുമുള്ള അഴുക്കുചാല്‍,കാട് വെട്ടല്‍, പ്ലാ സ്റ്റി ക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങ ളാണ് നടത്തിയത്.ഗ്രാമ പഞ്ചായത്ത് അംഗം നൈസി ബെന്നി ഉദ്ഘാ ടനം ചെയ്തു.ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി എം കൃഷ്ണകുമാര്‍, സിപി എം ബ്രാഞ്ച് സെക്രട്ടറി പി ജയകൃഷ്ണന്‍,മേഖല ട്രഷറര്‍ അമീന്‍ മഠ ത്തൊടി,എന്‍ പി ശരത്,എ കൃഷ്ണദാസ്,ടി ഹുസൈന്‍,കെ ഗഫൂര്‍, സി കെ ജിനു,എം താഹിര്‍,പി ഭാസ്‌കരന്‍,എം സദ്ദാം,സിഎന്‍ സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.

തൈനട്ട് അല്ലുഅര്‍ജുന്‍ ആരാധകര്‍.
എടത്തനാട്ടുകര:അല്ലു അര്‍ജുന്‍ ഫാന്‍സ് എടത്തനാട്ടുകര യുണിറ്റ് വിവിധയിടങ്ങളിലായി 20 വൃക്ഷ തൈകള്‍ നട്ടു.യൂണിറ്റ് പ്രസിഡ ന്റ് എം.ഹരീഷ് വൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്തു. യൂണിറ്റ സെ ക്രട്ടറി വി.പി നിഷിദ്, ട്രഷറര്‍ വി. സുധീഷ്, അഖില്‍ ജിത്ത് ഉണ്ണി, കെ. അരുണ്‍, കെ. രാകേഷ്, സി. നിസാര്‍, വി.ടി അസറുദ്ദീന്‍ എ. സജീഷ് എന്നിവര്‍ പങ്കെടുത്തു
