കൊപ്പം: പാലക്കാട് ജില്ലയിലെ മികച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള പുരസ്‌ക്കാരം ചലഞ്ചേഴ്‌സ് എടത്തനാട്ടുക രക്ക്.ടൂര്‍ണമെന്റ് ഉടനീളം നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനം, കായിക ഉന്നമനപ്രവര്‍ത്തനങ്ങള്‍, ക്ലബിന്റെ സാമൂഹിക ഇടപെടുലുകള്‍, മികച്ച സംഘാടനം ,കാണികളുടെ മികച്ച പിന്തുണ എന്നിവ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരം ലഭിച്ചത്. കൊപ്പത്ത് നടന്ന സെവന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിനില്‍ നിന്നും ക്ലബ്ബ് പ്രതിനിധികള്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ജില്ല പ്രസിഡണ്ട് ചെറുട്ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ എം ലെനിന്‍, ചലഞ്ചേഴ്‌സ് പ്രതിനിധികളായ ഒ.ഫിറോസ്, പി.എ.നസീര്‍, നാഷദ്.പി, ഹബീബ് റഹ്മാന്‍ .എം.പി ,മുബാറക്ക് വി.ടി എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!