കുമരംപുത്തൂര്‍: മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ കായികമേളയുടെ സ്വാഗത സംഘം രൂപീകരിച്ചു.സ്വാഗത സംഘം ചെയര്‍മാനായി കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി, ജനറല്‍ കണ്‍വീനറായി എഇഒ അനില്‍കുമാര്‍,കണ്‍വീനര്‍ ടിപി മുഹമ്മദ് റഫീഖ് എന്നിവരെ തെരഞ്ഞെടുത്തു.യോഗം കുമരം പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി ഉദ്ഘാ ടനം ചെയ്തു. മണ്ണാര്‍ക്കാട് എഇഎ അനില്‍കുമാര്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹംസ,പിടിഎ പ്രസിഡന്റ് ചന്ദ്രശേഖരന്‍,വിജയന്‍ മാസ്റ്റര്‍, സുകുമാരന്‍ ,എ്ന്‍.പി .ഷൈലജ,രാജഗോപാല്‍,സൗദ തുടങ്ങിയവര്‍ സംസാരിച്ചു. ഒക്ടോ ബര്‍ 31,നവംബര്‍ 1 തിയ്യതികളിലായി കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ ആതിഥേയരായി എംഇഎസ് കല്ലടി കോളേജ് മൈതാനത്താണ് കായിക മേള നടക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!