ഓങ്ങല്ലൂര്‍ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് ഓങ്ങല്ലൂരില്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്യ പ്പെട്ട ഡെങ്കിപ്പനി പകര്‍ച്ചവ്യാധി നിയന്ത്രിക്കാനും പ്രതിരോധിക്കാനുമായതെന്ന് ആരോ ഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ഇത് വളരെ പ്രശംസനീയാര്‍ഹമാണെന്നും മന്ത്രി പറ ഞ്ഞു. ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ. അധ്യക്ഷനായി.’ഡെങ്കിപ്പനിയെ തോല്‍പ്പിക്കാന്‍ കൂട്ടായ പട യൊരുക്കം’ എന്നതാണ് ഈ വര്‍ഷത്തെ ഡെങ്കിപ്പനി ദിനാചരണ സന്ദേശം. ജില്ലാ മെഡി ക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം, ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം, ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തി ലാണ് ദിനാചരണം സംഘടിപ്പിച്ചത്.ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ടി.പി. രജീഷ്, ജില്ലാ പഞ്ചായത്ത് അംഗം എ.എന്‍. നീരജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. സൈതാലി, സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. റീത്ത, എന്‍. എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.വി. റോഷ്, ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോര്‍ജ് മരിയന്‍ കുറ്റിക്കാട് എന്നിവര്‍ സംസാരിച്ചു.