മണ്ണാര്‍ക്കാട്:എം.ഇ.എസ് കല്ലടി കോളേജില്‍ ആരംഭിച്ച കാലിക്കറ്റ് സര്‍വകലാശാലാ സി-സോണ്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ഉദ്ഘാടനം കല്ലടി കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. കെ സെയ്ദ് അലി ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ പ്രൊഫ . ടി.കെ ജലീല്‍ ,ഫിസിക്കല്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് , പ്രൊഫ. മൊയ്തീന്‍ ഒ.എ, സെല്‍ഫ് ഫിനാന്‍സ് ഡയറക്ടര്‍ പ്രൊഫ.എം. മുഹമ്മ ദാലി, സ്റ്റാഫ് അഡൈ്വസര്‍ ഡോ.ടി. സൈനുല്‍ ആബിദ് , അദ്ധ്യാപകരായ കെ.ടി സലീജ് , സൈതലവി, ഡോ. ഫൈസല്‍ ബാബു , കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് അജ്മല്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന മത്സരത്തില്‍ എം. ഇ. എസ് കല്ലടി കോളേജ് പത്തിരിപ്പാല മൗണ്ട് സീന കോളേജിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!