Month: January 2024

നവകേരളീയം കുടിശിക നിവാരണംജനുവരി 31 വരെ തുടരും

തിരുവനന്തപുരം: കഴിഞ്ഞ നവംബര്‍ ഒന്നിന് ആരംഭിച്ച’നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ 2023′ രണ്ടാംഘട്ട ക്യാമ്പെയിന്‍ ജനുവരി 31 വരെ തുടരുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. നിശ്ചയിച്ചതനുസരിച്ച് പദ്ധതി ഡിസംബര്‍ 31 ന് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ പ്രാഥമിക സഹകരണ സ്ഥാപനങ്ങളില്‍…

കുമരംപുത്തൂര്‍ പഞ്ചായത്ത്: രാജന്‍ ആമ്പാടത്ത് പ്രസിഡന്റ്

മണ്ണാര്‍ക്കാട് : .യു.ഡി.എഫ് ഭരിക്കുന്ന കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡ ന്റായി കോണ്‍ഗ്രസ് അംഗം രാജന്‍ ആമ്പാടത്ത് തെരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫി ലെ സി.പി.ഐ.പ്രതിനിധി പി.അജിത് ആയിരുന്നു തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാ ര്‍ത്ഥി. 18 അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് 11, (ലീഗ് -ആറ്, കോണ്‍ഗ്രസ്…

ഫ്‌ളെയിം വിദ്യാഭ്യാസ പദ്ധതി, പുസ്തക വിതരണം നടത്തി

മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നടപ്പാക്കി വരുന്ന ഫ്‌ളെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി 17 വിദ്യാഭ്യാസ സ്ഥാപ നങ്ങള്‍ക്ക് മണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങളില്‍ വെച്ച് പുസ്തകങ്ങള്‍ വിതരണം ചെയ്തു. കേരളാ നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് എം.എല്‍.എ ഫണ്ടില്‍ നിന്നും…

പ്രൊഫ.പി.ഇ.ഡി. നമ്പൂതിരിയെ അനുസ്മരിച്ചു

അലനല്ലൂര്‍: ജനകീയ ശാസ്ത്രപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, ചിന്തകന്‍, അധ്യാപകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ സജീവസാന്നിദ്ധ്യമായിരുന്ന പ്രൊഫ.പി. ഇ.ഡി. നമ്പൂതിരി അനുസ്മരണം സംഘടിപ്പിച്ചു. അലനല്ലൂര്‍ ടൗണില്‍ വില്ലേജ് ഓഫിസ് പരിസരത്ത് നടന്ന യോഗം ശാസ്ത്ര സാഹിത്യപരിഷത്ത് കേന്ദ്ര നിര്‍വ്വാഹക സമിതി അംഗം എ.എം.ബാലകൃഷ്ണന്‍ ഉദ്ഘാടനം…

മദര്‍കെയറില്‍ സൗജന്യനേത്രപരിശോധന ക്യാംപ് ഏഴിന്

മണ്ണാര്‍ക്കാട് : കണ്ണട വെച്ചിട്ടും കാഴ്ച മങ്ങുന്ന പ്രശ്‌നവും വിട്ടുമാറാത്ത തലവേദനയും അഭിമുഖീകരിക്കുന്നവര്‍ക്ക് ആശ്വാസ ചികിത്സ നല്‍കുന്നതിനായി മദര്‍കെയര്‍ ഹോ സ്പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. ജനുവരി ഏഴിന് രാവിലെ 9 മുതല്‍ ഉച്ചതിരിഞ്ഞ് 3 മണി വരെ…

മാറുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രധാന്യം കഴിവിന്: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍ : മാറുന്ന വിദ്യാഭ്യാസ സമ്പ്രദായ രീതിയില്‍ യോഗ്യത എന്നതിലുപരി കഴിവിനാ ണ് പ്രാധാന്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന ടെ ക്നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം ചിറ്റൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിവിനനുസരിച്ച്…

മര്‍കസുല്‍ ഹിദായ സില്‍വര്‍ ജൂബിലി ആഘോഷം

മണ്ണാര്‍ക്കാട്: കൊമ്പം മര്‍കസുല്‍ ഹിദായ സില്‍വര്‍ ജൂബിലി ആഘോഷം വെള്ളി, ശനി,ഞായര്‍ ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വൈകുന്നേരം ഏഴിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കെ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷനാകും. വി.കെ.ശ്രീകണ്ഠന്‍ എം.പി. മുഖ്യാതിഥി യാകും.രാഷ്ട്രീയ-സാമൂഹ്യരംഗത്തുള്ളവരും മതമേലധ്യക്ഷരും…

വന്യജീവികളെ പ്രതിരോധിക്കാന്‍ സോളാര്‍ വൈദ്യുതി വേലി നിര്‍മാണം തുടങ്ങി

തച്ചനാട്ടുകര : വന്യജീവികളില്‍ നിന്നും കൃഷിയെ രക്ഷിക്കാന്‍ പ്രതിരോധ സംവിധാ നം വേണമെന്ന തച്ചനാട്ടുകരയിലെ കര്‍ഷകരുടെ പതിറ്റാണ്ടുകളായുള്ള ആവ ശ്യത്തിന് പരിഹാരമായി. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വ ത്തില്‍ സോളാര്‍ വൈദ്യുതി വേലി നിര്‍മാണം തുടങ്ങി. ആദ്യഘട്ടത്തില്‍ ചെത്തല്ലൂരി ലെ…

അമൃത് പദ്ധതി: കുന്തിപ്പുഴയില്‍ റെഗുലേറ്റര്‍ ചെക്ഡാം വരും, ശിവന്‍കുന്നില്‍ ജലസംഭരണി നിര്‍മാണം ഉടന്‍

മണ്ണാര്‍ക്കാട് : അമൃത് പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് നഗരസഭയിലെ കുന്തിപ്പുഴ യില്‍ ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ റെഗുലേറ്റര്‍ ചെക്ഡാം നിര്‍മിക്കാന്‍ നടപടി യാകുന്നു. ഇതിനായി കുന്തിപ്പുഴ പാലത്തിന് സമീപം മൂന്നിടങ്ങളില്‍ ചെറുകിട ജലസേ ചന വകുപ്പ് സ്ഥല പരിശോധന നടത്തി. ഇവര്‍…

യാത്രക്കാര്‍ കാത്തിരിക്കുന്നു, കോടതിപ്പടി പരിസരത്ത് ബസ്് കാത്തിരിപ്പ് കേന്ദ്രത്തിനായി

മണ്ണാര്‍ക്കാട് : നഗരത്തില്‍ കോടതിപ്പടി പെട്രോള്‍ പമ്പിന് മുന്‍വശത്തും എതിര്‍വശ ത്തുമായി ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കണമെന്ന് ആവശ്യമുയരുന്നു. കാത്തിരിപ്പു കേന്ദ്രത്തിന്റെ അഭാവം സ്ത്രീകളും കുട്ടികളും വയോധികരുമുള്‍പ്പടെയുള്ളരെയും പ്രയാസത്തിലാക്കുന്നു. നഗരത്തില്‍ കഴിഞ്ഞ വര്‍ഷം ഗതാഗതപരിഷ്‌കരണം നടപ്പിലാ ക്കിയതിന് ശേഷം കോടതിപ്പടി ജംങ്ഷനും…

error: Content is protected !!