മണ്ണാര്‍ക്കാട്: കൊമ്പം മര്‍കസുല്‍ ഹിദായ സില്‍വര്‍ ജൂബിലി ആഘോഷം വെള്ളി, ശനി,ഞായര്‍ ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വൈകുന്നേരം ഏഴിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കെ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷനാകും. വി.കെ.ശ്രീകണ്ഠന്‍ എം.പി. മുഖ്യാതിഥി യാകും.രാഷ്ട്രീയ-സാമൂഹ്യരംഗത്തുള്ളവരും മതമേലധ്യക്ഷരും പങ്കെടുക്കും.പതാക ഉയര്‍ത്തലിനുശേഷമുള്ള പ്രാസ്ഥാനിക സമ്മേളനം എസ്.എം.എ. സംസ്ഥാന സെക്രട്ടറി മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസിയും ആത്മീയ സമ്മേളനം സിറാജുദ്ദീന്‍ ഫൈ സിയും ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച ശിഷ്യ സംഗമം, വിദ്യാര്‍ഥി സമ്മേളനം എന്നിവ നടക്കും. വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ സംസാരിക്കും. രാത്രി ഏഴിന് ആദര്‍ശ സ മ്മേളനം എം.വി. സിദ്ദീഖ് ഒറ്റപ്പാലം ഉദ്ഘാടനംചെയ്യും. ഞായറാഴ്ച പ്രവാസി സംഗമ വുമുണ്ടാകും. സമാപന സമ്മേളനം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാ ടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ കെ.പി. മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, കെ.കെ അബൂബക്കര്‍ മുസ്ലിയാര്‍ താഴേക്കോട്, എം.എം. മൗലവി കൊമ്പം, പി.എം അന്‍വരി കൊമ്പം, ഹംസ കാവുണ്ട എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!