പാലക്കാട് : നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ബി.ജെ.പി. നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വന്‍ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോ ണ്‍ഗ്രസ് നേതാക്കളൊരുക്കിയത്. ബി.ജെ.പി. സംസ്ഥാന നേതൃത്വവുമായി ഏറെ നാളു കളായി ഇടഞ്ഞുനിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ടാണ് ബി.ജെ.പി. വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. പ്രചരണരംഗത്ത് അ ദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടിവിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതി നിടെയില്‍ സന്ദീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങള്‍ പരസ്യമായി. സന്ദീപി നെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത് എ.കെ ബാലന്‍ രംഗത്തെത്തിയിരുന്നു. ഒരു മനുഷ്യന്റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറെപ്രധാനപ്പെട്ടതാണെന്നായിരുന്നു പാലക്കാട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ സീറ്റ് നിഷേധിച്ചതിനെ സൂചിപ്പി ച്ച് സന്ദീപ് കുറിച്ചത്. ഇതിനിടയില്‍ സി.പി.ഐയിലേക്ക് പോകുന്നുവെന്നും വാര്‍ത്ത കള്‍ വന്നു. ബി.ജെ.പി. സംസ്ഥാന നേതാക്കള്‍ തന്നെ ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമി ച്ചുവെങ്കിലും സന്ദീപ് വഴങ്ങിയരുന്നില്ല. ഇതോടെ ബി.ജെ.പി. സന്ദീപിനെതിരെ നടപ ടിയിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാല്‍ നടപടിയുണ്ടാ യാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നായിരുന്നു സന്ദീപിന്റെ മറുപടി. ത ന്നെ അപമാനിച്ച നേതാക്കള്‍ക്കെതിരെ നടപടിവേണമെന്ന നിലപാടില്‍ സന്ദീപ് ഉറ ച്ചുനിന്നു. അല്ലാതെ പാര്‍ട്ടിവേദികളിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
news copied from MATHRUBHUMI