മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നടപ്പാക്കി വരുന്ന ഫ്‌ളെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി 17 വിദ്യാഭ്യാസ സ്ഥാപ നങ്ങള്‍ക്ക് മണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങളില്‍ വെച്ച് പുസ്തകങ്ങള്‍ വിതരണം ചെയ്തു. കേരളാ നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് എം.എല്‍.എ ഫണ്ടില്‍ നിന്നും സമാഹരിച്ച നാല് ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്തത്. അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളിലെ ഏഴ് വിദ്യാലയങ്ങള്‍ക്കുള്ള പുസ്തകങ്ങളുടെ വിതരണോദ്ഘാടനം കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും, കുമരംപുത്തൂര്‍, തെങ്കര പഞ്ചായത്തുകളിലെയും മണ്ണാര്‍ക്കാട് നഗരസഭയി ലെയും വിദ്യാലയങ്ങള്‍ക്കുള്ള പുസ്തകങ്ങളുടെ വിതരണോദ്ഘാടനം എം.ഇ.എസ് കല്ലടി കോളജിലും, അട്ടപ്പാടി മേഖലയിലെ വിദ്യാലയങ്ങള്‍ക്കുള്ള പുസ്തകങ്ങളുടെ വിതര ണോദ്ഘാടനം അട്ടപ്പാടി ഗവ. കോളജിലും നടന്നു. മൂന്നിടങ്ങളിലും എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കോട്ടോപ്പാടത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സജ്‌ന സത്താര്‍, പ്രിന്‍സിപ്പല്‍ എം.പി സാദിഖ്, ജനപ്രതിനിധികളായ പടുവില്‍ മാനു, പി.ഷാനവാസ്, സി.കെ.ജയശ്രീ, കെ.ടി അബ്ദുല്ല, സ്‌കൂള്‍ മാനേജിങ് ട്രസ്റ്റ് ചെയര്‍മാ ന്‍ കല്ലടി അബൂബക്കര്‍, എച്ച്.എം പി.ശ്രീധരന്‍, മാനേജര്‍ റഷീദ് കല്ലടി, പി.കെ നൗഷാദ്, ടി.പി സഷീര്‍ ബാബു, കെ.എ സുദര്‍ശനകുമാര്‍ സംബന്ധിച്ചു. കല്ലടി കോളജില്‍ നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ടിന്റു സൂര്യകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ..സി.രാജേഷ്, കോളേജ് യൂനിയന്‍ ചെയര്‍മാന്‍ സി.ഫസലു റഹ്മാന്‍, എം.ഷഫീഖ് റഹ്മാന്‍, കെ.അയിഷാബി, കെ.എം സൗദത്ത് സലീം, ലെഫ്.പി.ഹംസ പങ്കെടുത്തു. അട്ടപ്പാടിയില്‍ ബ്ലോക്ക് പഞ്ചായത്തംഗം എം.സി ഗാന്ധി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍, മെമ്പര്‍ ഷാജു പെട്ടിക്കല്‍, കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ.എ.പി അമീന്‍ദാസ്, യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ശിഖില്‍, എം.ആര്‍ സത്യന്‍, ജോബി, ഷിബു സിറിയക്, ഡോ.ഫുക്കാര്‍ അലി സംബന്ധിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളെയിം കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഹമീദ് കൊമ്പത്ത്, കണ്‍വീനര്‍ ഡോ.ടി.സൈനുല്‍ ആബിദ്, ഡോ.ടി.കെ ജലീല്‍, എം.മുഹമ്മദലി മിഷ്‌കാത്തി, കെ.ജി ബാബു, സിദ്ദീഖ് പാറോക്കോട്, മുനീര്‍ താളിയില്‍ പങ്കെടുത്തു.