മണ്ണാര്‍ക്കാട്: നിശബ്ദ താഴ്‌വര എന്നറിയപ്പെടുന്ന ദേശീയോദ്യാനമായ സൈലന്റ് വാലി യ്ക്ക് ഇന്ന് നാല്‍പ്പതാം പിറന്നാള്‍. കാടും കുളിരും ചോലകളും മതിവരാത്ത കാനനകാ ഴ്ചകളുമാണ് അന്നുമിന്നും സൈലന്റ് വാലിയുടെ പ്രത്യേകത. സംസ്ഥാന വനംവകുപ്പിന് കീഴില്‍ സൈലന്റ് വാലി വനംഡിവിഷനിലാണ് ഈ ദേശീയോദ്യാനമുള്ളത്. നിത്യഹ രിത വനമായ ഇവിടം അപൂര്‍വ സസ്യങ്ങളുടെയും ജന്തുജീവജാലങ്ങളുടെയും കലവറ കൂടിയാണ്. ദേശീയോദ്യാനത്തിന് കോട്ടംതട്ടാത്ത രീതിയില്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ യുള്ള കാഴ്ചകളെല്ലാം ഇന്ന് ആസ്വാദിക്കാനുള്ള സൗകര്യവുമുണ്ട്.
ദേശീയോദ്യാനമായി പ്രഖ്യാപിച്ചത് 1984 നവംബര്‍ 15ന്
പ്രകൃതിസമ്പത്തിനെ അതേപടി നിലനിര്‍ത്തണമെന്നുള്ള പരിസ്ഥിതിസ്നേഹികളുടെ പോരാട്ടത്തിന്റെ പ്രതീകംകൂടിയാണ് സൈലന്റ് വാലി ദേശീയോദ്യാനം. മുന്‍ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി നിര്‍ദേശപ്രകാരമായിരുന്നു 1984 നവംബര്‍ 15ന് സൈലന്റ് വാലി യെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. മുന്‍പ്, സൈരന്ധ്രിവനമെന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ജലവൈദ്യുത പദ്ധതിയ്ക്കായി 1970കളില്‍ നടന്ന ശ്രമത്തിനെതി രെ പരിസ്ഥിതിസാമൂഹിക പ്രസ്ഥാനങ്ങളുടെ എതിര്‍പ്പുയര്‍ന്നു. പാര്‍ക്കിന്റെ ജൈവ വൈവിധ്യത്തിന് പദ്ധതി കോട്ടംവരുത്തുമെന്നതായിരുന്നു പ്രതിഷേധത്തിനു കാര ണം.സേവ് സൈലന്റ് വാലി എന്ന എന്ന പ്രസ്ഥാനംതന്നെ രൂപപ്പെടുകയും സമരങ്ങള്‍ നടക്കുകയും ചെയ്തു. ഈ പോരാട്ടങ്ങളുടെ ഫലമായാണ് ദേശീയോദ്യാനമായി പ്രഖ്യാപി ക്കുന്നതിലേക്ക് വഴിവെച്ചത്.
ഔപചാരിക ഉദ്ഘാടനം 1985 സെപ്റ്റംബര്‍ ഏഴിനായി രുന്നു. സൈരന്ധ്രിയിലെ ഇന്ദിരാ ഗാന്ധിയുടെ സ്മാരകം മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് അനാച്ഛാദനം നടത്തിയ ത്. സോണിയാഗാന്ധി, മുന്‍ കേരള മുഖ്യമന്ത്രി കെ. കരുണാകരന്‍ ഉള്‍പ്പടെയുള്ള നേതാ ക്കളും ചടങ്ങിനെത്തിയിരുന്നു. 2009 ല്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ജയറാം രമേശ് സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ 25-ാം വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇതുവരെ വാര്‍ഷികചടങ്ങുകള്‍ നടന്നിട്ടില്ല. സംസ്ഥാനത്തെ ഒട്ടുമിക്ക മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകരും സൈലന്റ് വാലി സന്ദര്‍ശിച്ചിട്ടുണ്ട്.
ഇതാണ് സൈലന്റ് വാലി
പാലക്കാട് ജില്ലയുടെ വടക്കു കിഴക്കുഭാഗമാണ് 89 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ മുള്ള സൈലന്റ് വാലി ദേശീയോദ്യാനം. പശ്ചിമഘട്ടമലനിരകളുടെ ഭാഗമായുള്ള ഈ വനം വടക്ക് നീലഗിരി കുന്നുകളുമായും അതിരിടുന്നു. 2012-ല്‍ യുനെസ്‌കോ ഈ വന മേഖലക്ക് ലോകപൈതൃക പദവിയും നല്‍കി. ദേശീയോദ്യാനത്തിന് 34.56 ചതുരശ്ര മൈല്‍വിസ്തീര്‍ണമുണ്ട്. 148 കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണുമുണ്ട്. പാര്‍ക്കിന്റെ ഭൂരിഭാഗവും 880 മീറ്റര്‍ മുതല്‍ 1200 മീറ്റര്‍വരെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. സൈ ലന്റ് വാലി മലനിരകളില്‍നിന്നുത്ഭവിക്കുന്ന നദികളായ കുന്തിപ്പുഴയും ഭവാനിയും ശുദ്ധജലത്താല്‍ സമ്പന്നമാണ്. ഭാരതപ്പുഴയുടെ കൈവഴിയാണ് കുന്തിപ്പുഴയെങ്കില്‍ ഭവാനിപ്പുഴ കിഴക്കോട്ടാണ് ഒഴുകി കാവേരി നദിയിലേക്കെത്തുന്നു.
അപൂര്‍വത
നിബിഢവനമായ സൈലന്റ് വാലി ജൈവസമ്പത്തിന്റെ അപൂര്‍വ കലവറയുമാണ്. കടുവ, പുള്ളിപ്പുലി, ആന, വിവിധ ഇനം പാമ്പുകള്‍, സിംഹവാലന്‍ കുരങ്ങ്,കാട്ടുപോത്ത് തുടങ്ങിയ ജന്തുജീവജാലങ്ങളെല്ലാം ഇവിടെയുണ്ട്. പക്ഷികളുടെയും ചിത്രശലഭങ്ങ ളുടെയും നിശാശലഭങ്ങളുടെയും തുമ്പികളുടെയും മറ്റു ചെറു പ്രാണികളുടെയും വൈവിധ്യങ്ങളും അനവധിയാണ്. 1000ത്തിലധികം പുഷ്പിത സസ്യങ്ങളുണ്ട്. 110 ലേറെ ഇനം ഓര്‍ക്കിഡുകളും കണ്ടെത്തിയിട്ടുണ്ട്. പ്രകൃതിയുടെ ഒരു പാഠശാല കൂടിയാണ് സൈലന്റ് വാലി.
മുഖം മിനുക്കി സൈലന്റ് വാലി
സൈലന്റ്‌വാലി സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണംവര്‍ധിച്ചതോടെ കാടിന്റെകാ ഴ്ചകള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വനംവകുപ്പ് കോടികളുടെ സൗന്ദര്യവത്കരണപ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. സൈരന്ധ്രിവരെ സന്ദര്‍ശകരുമായി പോകുന്ന വാഹനങ്ങള്‍ക്ക് വീല്‍ ട്രാക്ക് കോണ്‍ ക്രീറ്റിങ് പൂര്‍ത്തിയാക്കി. പാതയുടെ ഇരുവശവും വളവുഭാഗങ്ങളിലെ റോഡും കോണ്‍ ക്രീറ്റ് ചെയ്തു.വെള്ളം ഒഴുകിപോകാനുള്ള ചപ്പാത്തുകളും മണ്ണിടിച്ചിലുള്ള ഭാഗങ്ങളില്‍ ഗാബിയോണ്‍ ചുമരുകളും കെട്ടി സുരക്ഷിതമാക്കി. മുക്കാലിമുതല്‍ സൈരന്ധ്രിവരെ 24 കിലോമീറ്ററാണ് ദൂരം. 11.58 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
പ്രളയത്തില്‍ തകര്‍ന്ന, സൈരന്ധ്രിയ്ക്കു കുറുകെയുള്ള തൂക്കുപാലത്തിന്റെ നിര്‍മാണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. വരുംതലമുറകള്‍ക്കുകൂടി സൈലന്റ് വാലി യുടെ ജൈവസമ്പത്ത് കാത്തുസംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സാജു വര്‍ഗ്ഗീസ് പറഞ്ഞു.
യാത്രതുടങ്ങാം…. സഫാരി വാഹനങ്ങളില്‍
അട്ടപ്പാടിയിലെ മുക്കാലിയാണ് സൈലന്റ് വാലിയുടെ പ്രവേശനകവാടം. മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടി ചുരംകയറിയും തമിഴ്നാട് ഭാഗത്തുനിന്ന് കോയമ്പത്തൂര്‍-ആനക്കട്ടി വഴിയും ഇവിടേക്ക് എത്തിച്ചേരാം.സൈലന്റ് വാലിസന്ദര്‍ശിക്കാനെത്തുന്നവരെ കാടി ന്റെ കാഴ്ചകളിലേക്ക് എത്തിക്കുന്നത് സഫാരി വാഹനങ്ങളാണ്. വനംവകുപ്പിന്റെ രണ്ട് ബസുകള്‍, ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയിലെ 19 ജീപ്പുകളിലുമാണ് യാത്ര. 16 ഉം 24 ഉം പേര്‍ക്ക് സഞ്ചരിക്കാവുന്നതാണ് ബസുകള്‍, ആറുപേര്‍ക്കിരിക്കാവുന്ന ജീപ്പിന് 3500 രൂപയാണ് നിരക്ക്. ബസ് യാത്രയ്ക്ക് ഒരാള്‍ക്ക് 600 രൂപയാണ് ചാര്‍ജ്്. കുട്ടികള്‍ക്ക് 500 രൂപയും. ്അഞ്ചുവയസിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്. രാവിലെ എട്ടിന് തുടങ്ങി ഉച്ചയ്ക്ക് രണ്ടിന്് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. കീരിപ്പാറയിലേക്കുള്ള സായാഹ്ന സവാരിയും തുടങ്ങിയിട്ടുണ്ട്.
ട്രക്കിങ്, താമസസൗകര്യം
സാഹസിക ട്രക്കിങ് യാത്രകള്‍ സൈലന്റ് വാലിയിലില്ല. എന്നിരുന്നാലും കീരിപ്പാറ, കരുവാര ഭാഗങ്ങളിലേക്ക് ട്രക്കിങ് സൗകര്യമുണ്ട്. വാഹനത്തിലെത്തിച്ചശേഷം ഏകദേശം ഒരുകിലോമീറ്ററോളം കാടിന്റെ ഉള്ളിലൂടെ നടക്കാം.ഒരാള്‍ക്ക് 2500 രൂപ മുടക്കിയാല്‍ രണ്ട്ദിവസം ദേശീയോദ്യാനം മുഴുവനായി കാണാനും രണ്ടുപേര്‍ക്ക് റിവര്‍ ഹട്ടില്‍ താമസിക്കുകയും ചെയ്യാം. സൈരന്ധ്രിയില്‍ 100 അടി ഉയരമുള്ള കാവല്‍ ഗോപുരമാണ് മറ്റൊരു പ്രത്യേകത. ഇതിന് മുകളില്‍കയറിയാല്‍ സൈലന്റ് വാലിയുടെ ദൃശ്യം മുഴുവനായും ഒപ്പിയെടുക്കാം. സൈലന്റ് വാലി ഡിവിഷണല്‍ ഓഫീസിന് സമീപം 16പേര്‍ക്ക് കിടക്കാനുള്ള ഡോര്‍മിറ്ററിയും സന്ദര്‍ശനത്തിനെത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവുമുണ്ട്. ഇവിടെ എട്ട് പേര്‍ക്ക് കിടക്കാനുള്ള ഡോര്‍മിറ്ററിയും മൂന്ന് മുറികളുമാണുള്ളത്. സന്ദര്‍ശകരെകൂടുതല്‍ ആകര്‍ഷിക്കാന്‍ തടിയുപയോഗിച്ചുള്ള മരവീടുകളും മരത്തിനുമുകളിലുള്ള വീടുകളും നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.മുന്‍കൂട്ടി ബുക്ക് ചെയ്യണം. ബൊമ്മിയാംപടി യിലും താമസസൗകര്യമുണ്ട്., സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രകൃതിപഠനക്യാ മ്പിനുള്ള സൗകര്യങ്ങളുമുണ്ട്. ബുക്കിങ് നമ്പര്‍- 8589895652 .