മണ്ണാര്‍ക്കാട് : നഗരത്തില്‍ കോടതിപ്പടി പെട്രോള്‍ പമ്പിന് മുന്‍വശത്തും എതിര്‍വശ ത്തുമായി ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കണമെന്ന് ആവശ്യമുയരുന്നു. കാത്തിരിപ്പു കേന്ദ്രത്തിന്റെ അഭാവം സ്ത്രീകളും കുട്ടികളും വയോധികരുമുള്‍പ്പടെയുള്ളരെയും പ്രയാസത്തിലാക്കുന്നു. നഗരത്തില്‍ കഴിഞ്ഞ വര്‍ഷം ഗതാഗതപരിഷ്‌കരണം നടപ്പിലാ ക്കിയതിന് ശേഷം കോടതിപ്പടി ജംങ്ഷനും ബസ് സ്റ്റാന്‍ഡിനും ഇടയിലായുള്ള പെട്രോ ള്‍ പമ്പ് ഭാഗത്തേക്കാണ് ബസ് സ്റ്റോപ്പ് മാറ്റിയത്. എന്നാല്‍ കാത്തിരിപ്പ് കേന്ദ്രമൊരുക്കി യില്ല. യാത്രക്കാര്‍ മഴയും വെയിലുമേറ്റ് വഴിയോരത്ത് നില്‍ക്കേണ്ട സ്ഥിതിയാണ്. സമീ പത്തെ വ്യാപാര സ്ഥാപനങ്ങളുടെ വശങ്ങളിലാണ് പലരും അഭയം തേടാറുള്ളത്. തിര ക്കേറിയ രാവിലെയും വൈകിട്ടും നിരവധി യാത്രക്കാരാണ് ഇവിടെ ബസ് കാത്ത് നില്‍ക്കാറുള്ളത്.
ചങ്ങലീരി ഭാഗത്തേക്കും പെരിന്തല്‍മണ്ണ, അലനല്ലൂര്‍, തിരുവിഴാംകുന്ന് ഭാഗത്തേക്കെല്ലാ മുള്ള യാത്രക്കാര്‍ പഴയ സിനിമാ തിയേറ്ററിന് മുന്‍വശത്തായും പാലക്കാട് ഭാഗത്തേക്ക് പോകേണ്ടവര്‍ എതിര്‍വശം പെട്രോള്‍ പമ്പിന് സമീപത്തുമാണ് നില്‍ക്കുക. ദീര്‍ഘദൂര ബസുകളടക്കം ഇവിടെ നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. തിരക്കേറുന്ന സമയ ങ്ങളില്‍ ആള്‍ക്കൂട്ടം കാരണം കാല്‍നടയാത്രക്കാര്‍ക്ക് പലപ്പോഴും നടപ്പാതയില്‍ നിന്നും റോഡിലേക്കിറങ്ങി നടക്കേണ്ട അവസ്ഥയുമാണ്. ഇവിടെയാകട്ടെ റോഡ് മുറിച്ച് കടക്കാ ന്‍ സീബ്രാലൈനുമില്ല. ഇടതടവില്ലാതെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കിടയിലൂടെ വേണം റോഡ് മുറിച്ച് കടക്കാന്‍. തലനാരിഴയ്ക്കാണ് പലരും അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുന്നത്.
രണ്ടാഴ്ച മുമ്പ് ഇവിടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന യുവതിയെ ഇരുചക്രവാഹനം ഇടിച്ച് വീഴ്ത്തിയിരുന്നു. കോടതിപ്പടി ഭാഗത്തുള്ള ഏക ബസ് കാത്തിരിപ്പ് കേന്ദ്രം ഇവിടെ നിന്നും 300 മീറ്ററോളം മാറി പൊതുമരാമത്ത് വകുപ്പ് കാര്യാലയത്തിന് സമീപ ത്തായാണ് സ്ഥിതി ചെയ്യുന്നത്. പ്രായമായവര്‍ക്ക് ഇത്രയും ദൂരത്തേക്ക് നടക്കുകയെന്നത് സംബന്ധിച്ച് പ്രയാസം തന്നെയാണ്. യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് കോട തിപ്പടി പരിസരത്തെ ബസ് സ്റ്റോപ്പുകള്‍ക്ക് സമീപം കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.