മണ്ണാര്‍ക്കാട് : അമൃത് പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് നഗരസഭയിലെ കുന്തിപ്പുഴ യില്‍ ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ റെഗുലേറ്റര്‍ ചെക്ഡാം നിര്‍മിക്കാന്‍ നടപടി യാകുന്നു. ഇതിനായി കുന്തിപ്പുഴ പാലത്തിന് സമീപം മൂന്നിടങ്ങളില്‍ ചെറുകിട ജലസേ ചന വകുപ്പ് സ്ഥല പരിശോധന നടത്തി. ഇവര്‍ നിരാക്ഷേപ പത്രം അനുവദിക്കുന്ന പ്രകാ രം പദ്ധതിയ്ക്ക് സാങ്കേതിക അനുമതി തേടുകയും തുടര്‍ന്ന് ടെന്‍ഡര്‍ ക്ഷണിക്കുമെ ന്നും ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.
6 കോടി 96 ലക്ഷം രൂപയാണ് അടങ്കല്‍തുക. പുഴയ്ക്ക് കുറുകെ 70 മീറ്റര്‍ നീളത്തിലും നാല് മീറ്റര്‍ ഉയരത്തിലും ചീര്‍പ്പുകളോടു കൂടിയ തടയണ നിര്‍മിക്കാനാണ് പദ്ധതി. വശങ്ങള്‍ കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിക്കും. നടന്ന് പോകാനുള്ള സൗകര്യവും ഒരുക്കും. സ്ഥിരം തടയണ വരുന്നതോടെ ചോമേരി ഭാഗത്തെ ജല അതോറിറ്റിയുടെ ശുദ്ധീകരണശാലയ്ക്ക് കൂടുതല്‍ പ്രയോജനം ചെയ്യും. വേനല്‍ക്കാലങ്ങളില്‍ ഈ ഭാഗ ത്ത് മണല്‍ചാക്കുകള്‍ നിറച്ച് പുഴയ്ക്ക് കുറുകെ തടയണതീര്‍ത്ത് വെള്ളം സംഭരി ച്ചാണ് കിണറില്‍ ജലനിരപ്പ് താഴാതെ നിലനിര്‍ത്തുന്നത്. ഇക്കാരണത്താല്‍ മാസങ്ങള്‍ക്ക് മുമ്പ് പുഴയിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നിട്ടും നിലവില്‍ ജലഅതോറിറ്റിയുടെ കുടിവെ ള്ള വിതരണത്തെ കാര്യമായി ബാധിച്ചിട്ടില്ല.
അമൃത് പദ്ധതിയില്‍ തന്നെ ശിവന്‍കുന്നില്‍ എട്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണിയുടെ നിര്‍മാണവും ഉടന്‍ തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനാ യി പത്ത് സെന്റ് സ്ഥലം നഗരസഭ ജലഅതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. 13 മീറ്റര്‍ ഉയര ത്തിലാണ് സംഭരണി നിര്‍മിക്കുക. 1400 കുടിവെള്ള കണക്ഷനും നല്‍കും. 6 കോടി 68 ലക്ഷം രൂപയാണ് ഇതിന് ചെലവ് കണക്കാക്കിയിട്ടുള്ളത്. മലപ്പുറം സ്വദേശിയാണ് കരാ ര്‍ ഏറ്റെടുത്തിട്ടുള്ളത്. ഒരുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് നീക്കം. ചെക്ക് ഡാമും ജലസംഭരണിയും യാഥാര്‍ത്ഥ്യമാകുന്നതോടെ മണ്ണാര്‍ക്കാട് മേഖലയിലെ ശുദ്ധജലവിതരണം കൂടുതല്‍ കാര്യക്ഷമമാകുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മ ദ് ബഷീര്‍ അറിയിച്ചു.