മണ്ണാര്‍ക്കാട് : കണ്ണട വെച്ചിട്ടും കാഴ്ച മങ്ങുന്ന പ്രശ്‌നവും വിട്ടുമാറാത്ത തലവേദനയും അഭിമുഖീകരിക്കുന്നവര്‍ക്ക് ആശ്വാസ ചികിത്സ നല്‍കുന്നതിനായി മദര്‍കെയര്‍ ഹോ സ്പിറ്റലിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. ജനുവരി ഏഴിന് രാവിലെ 9 മുതല്‍ ഉച്ചതിരിഞ്ഞ് 3 മണി വരെ വട്ടമ്പലം മദര്‍കെയര്‍ ഹോസ്പിറ്റലിലാണ് ക്യാംപ് നടക്കുക. കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റുമാരായ ഡോ. മാത്യു.കെ.ജോണ്‍സണ്‍, ഡോ.കീര്‍ത്തന സഖറിയ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കും. പ്രമേഹം, തിമിരം, കാഴ്ചക്കുറവ്, ഗ്ലോക്കോമ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടു ന്നവര്‍ക്ക് ക്യാംപില്‍ പങ്കെടുത്ത് ചികിത്സ തേടാം. ന്യൂറോളജിസ്റ്റിന്റെ പരിശോധന, നേത്ര പരിശോധന, തിമിര പരിശോധന, കണ്ണിന്റെ ഞരമ്പ് പരിശോധന, ചെവി, തൊണ്ട, മൂക്ക് എന്നിവയിലെ പ്രശ്‌നങ്ങള്‍ അറിയുന്നതിനുള്ള എന്‍ഡോസ്‌കോപ്പി പരിശോധന, ബി.പി, ഷുഗര്‍ പരിശോധന, പ്രമേഹ രോഗികള്‍ക്ക് തികച്ചും സൗജന്യ മായി അത്യാധുനിക നേത്രപടല സ്‌കാന്‍ എന്നീ സേവനങ്ങള്‍ ക്യാംപില്‍ സൗജന്യമാ യിരിക്കുമെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു.